2026 ഫിഫ ലോകകപ്പിനാണ് ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരുന്നത്. ജൂണ്‍ 11 മുതലാണ് കാല്‍പന്ത് കളിയുടെ പൂരത്തിന് കൊടിയേറുന്നത്. ജൂലൈ 19നാണ് ലോകചാമ്പ്യമാരെ നിശ്ചയിക്കുന്ന കലാശപ്പോര് നടക്കുക.
ഈ ലോകകപ്പില്‍ ആരായിരിക്കും കപ്പുയര്‍ത്തുക എന്ന ആകാംക്ഷ ഏവരിലുമുണ്ട്. തങ്ങളുടെ പ്രിയ താരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്. അര്‍ജന്റൈന്‍ ആരാധകര്‍ വിശ്വസിക്കുന്നത് ഈ ലോകകപ്പ് മെസി മിന്നും ഫോമിലായിരിക്കുമെന്നാണ്.
ലയണൽ മെസി. Photo: B/R Football/x.com
ഈ ചര്‍ച്ചകള്‍ക്കിടെ ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോ നസാരിയോ മെസിയെ പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുകയാണ്. മെസിയ്ക്ക് അര്‍ജന്റീനക്കായി ഒരുപാട് കാര്യങ്ങള്‍ ഓഫര്‍ ചെയ്യാന്‍ സാധിക്കുമെന്നും താരം ലോകകപ്പില്‍ മിന്നും പ്രകടങ്ങള്‍ നടത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്.
കോച്ച് സ്‌കലോണി പടുത്തുയര്‍ത്തിയ ടീമില്‍ താരത്തിന്റെ സാന്നിധ്യം തന്നെ വലിയ മാറ്റം സൃഷ്ടിക്കുമെന്നും ബ്രസീലിയന്‍ ഇതിഹാസം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം നടന്ന ക്ലബ്ബ് ലോകകപ്പിനിടെയാണ് നസാരിയോ മെസിയെ കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
റൊണാൾഡോ നസാരിയോ. Photo: ConBalón_web/x.com
‘അര്‍ജന്റീന വളരെ ശക്തമായ ഒരു ടീമാണ്. ലയണല്‍ സ്‌കലോണി ദൃഢനിശ്ചയവും പ്രതിബദ്ധതയുമുള്ള ഒരു ടീമിനെ പടുത്തുയര്‍ത്തിയിട്ടുള്ളത്. അവര്‍ എപ്പോഴും പരസ്പരം സഹായിക്കുന്നു. ഒപ്പം ഏത് ദുഷ്‌കരമായ സാഹചര്യങ്ങളെയും കൈകാര്യം ചെയ്യാനും മിടുക്കരുമാണ് ഈ ടീമിലുള്ളവര്‍.
ഇതിനൊപ്പം ലയണല്‍ മെസിയുടെ സാന്നിധ്യം ടീമില്‍ വലിയ മാറ്റം സൃഷ്ടിക്കും. തീര്‍ച്ചയായും അദ്ദേഹത്തിന് ലോകകപ്പില്‍ ടീമിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ഓഫര്‍ ചെയ്യാന്‍ സാധിക്കും. ഓരോ തവണയും തനിക്ക് പന്ത് ലഭിക്കുമ്പോള്‍ മെസി ആരാധകരെ അത്ഭുതപ്പെടുത്തുന്നു.
അദ്ദേഹം മത്സരങ്ങള്‍ നന്നായി മനസിലാക്കി മികച്ച നീക്കങ്ങളാണ് എപ്പോഴും നടത്തുന്നത്. പന്ത് നഷ്ടപ്പെടുമ്പോള്‍ എല്ലാം താരം അത് വീണ്ടെടുക്കാന്‍ പരിശ്രമിക്കുന്നു. മികച്ച രീതിയിലാണ് മെസി കളിക്കുന്നത്. അദ്ദേഹം ലോകകപ്പില്‍ മിന്നും പ്രകടനങ്ങള്‍ നടത്തുമെന്നാണ് ഞാന്‍ കരുതുന്നത്,’ നസാരിയോ പറഞ്ഞു.
Content Highlight: Ronaldo Nazario once said that Lionel Messi will be top form in FIFA World Cup 2026