| Tuesday, 4th February 2025, 8:28 pm

അല്‍ നസറിന് 10 ഗേളിന്റെ അമ്പരപ്പിക്കുന്ന ജയം; അല്‍ ഇത്തിഹാദിനെ തകര്‍ന്നത് ക്രിസ്റ്റ്യാനോ ജൂനിയറിന്റെ കരുത്തില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോള്‍ ലോകത്തെ ഇതിഹാസതാരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. നിലവില്‍ 923 ഗോളുകള്‍ സ്വന്തമാക്കി ഫുട്‌ബോള്‍ ലോകത്ത് ഏറ്റവും അധികം ഗോളുകള്‍ നേടിയ താരം എന്ന റെക്കോഡ് നേടി കുതിക്കുകയാണ് റോണോ.

നിലവില്‍ ക്ലബ് ലെവലില്‍ അല്‍ നസറിനു വേണ്ടി ആറുമാസത്തെ കരാര്‍ നീട്ടിയിരിക്കുകയാണ് റൊണാള്‍ഡോ. 94 മത്സരങ്ങളില്‍ നിന്ന് 85 ഗോളുകളാണ് 39കാരനായ റൊണാള്‍ഡോ അല്‍ നസറിനു വേണ്ടി നേടിയത്. പ്രായത്തേക്കാള്‍ കവിഞ്ഞ അമ്പരപ്പിക്കുന്ന പ്രകടനമാണ് റോണോ കാഴ്ചവെക്കുന്നത്.

റൊണാള്‍ഡോയെ പോലെ തന്നെ ഫുട്‌ബോള്‍ ലോകത്തെക്ക് എത്താന്‍ തയ്യാറെടുക്കുകയാണ് തന്റെ മകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഡൊസ് സാന്റോസ് ജൂനിയര്‍. നിലവില്‍ ക്രിസ്റ്റ്യാനോ ജൂനിയര്‍ അല്‍ നസറിന്റെ അണ്ടര്‍ 15 മത്സരങ്ങളില്‍ കളിക്കുകയാണ്.

ഇപ്പോള്‍ പുറത്തുവന്ന വാര്‍ത്തകള്‍ അനുസരിച്ച് അല്‍ ഇത്തിഹാദിന്റെ അണ്ടര്‍ 15 ടീമിനെതിരെ ക്രിസ്റ്റ്യാനോ ജൂനിയര്‍ 10 ഗോളുകള്‍ നേടിയിരിക്കുകയാണ്. മത്സരത്തിലെ 11, 27, 34, 42, 56, 62, 68, 73, 81, 87 എന്നീ മിനിട്ടുകളില്‍ ആണ് ക്രിസ്റ്റ്യാനോ ജൂനിയര്‍ ഗോളടിച്ച് ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചത്.

താരം നേടിയ പത്ത് ഗോള്‍ മാത്രമാണ് നസര്‍ ജൂനിയര്‍ ടീമിനെ വിജയത്തില്‍ എത്തിച്ചത്. അല്‍ ഇത്തിഹാദ് നേടിയ ഒമ്പത് ഗോളിനെതിരെ 10 ഗോളിലാണ് അല്‍ നസര്‍ വിജയം സ്വന്തമാക്കിയത്. ഇത്തിഹാദിന് വേണ്ടി 12, 37, 83, എന്നീ മിനിട്ടുകളില്‍ അമദ് ഗോള്‍ നേടിയപ്പോള്‍ 19, 25, 77 എന്നീ മിനിട്ടുകളില്‍ ഹമ്മദും ടീമിന് വേണ്ടി ഗോള്‍ നേടി.

57ാം മിനിട്ടിലും 61ാം മിനിട്ടിലും സാക്കിര്‍ ഗോള്‍ നേടിയപ്പോള്‍ 85ാം മിനിട്ടില്‍ സല്‍മാനും ഇത്തിഹാദിന് വേണ്ടി ഗോള്‍ നേടി. എന്നാല്‍ മറ്റാരും ഗോള്‍ നേടാടെ ജൂനിയര്‍ റൊണാള്‍ഡോ 10 ഗോളുകള്‍ നേടിയത് ഇപ്പോള്‍ വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.

മാത്രമല്ല കഴിഞ്ഞ മത്സരത്തില്‍ അല്‍ ഹിലാല്‍ അണ്ടര്‍ 15നെതിരെ ക്രിസ്റ്റ്യാനോ ജൂനിയര്‍ നേടിയത് ഏഴ് ഗോളുകളാണ്. എതിരാളികളെ പൂജ്യം ഗോളിനാണ് അല്‍ നസര്‍ പരാജയപ്പെടുത്തിയത്. അല്‍ നസറിന് വേണ്ടി മറ്റാരും ഗോള്‍ നേടിയില്ലായിരുന്നു.

Content Highlight: Ronaldo J.R  Scored 10 Goals For Al Nasser U15

We use cookies to give you the best possible experience. Learn more