| Monday, 10th December 2018, 3:28 pm

മെസി താങ്കള്‍ ഇറ്റലിയിലേക്ക് വരൂ, ഞാന്‍ കാത്തിരിക്കുകയാണ്; മെസിയെ സീരി എയിലേക്ക് ക്ഷണിച്ച് ക്രിസ്റ്റിയാനോ റൊണാള്‍ഡോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടൂറിന്‍: സൂപ്പര്‍ താരം ലയണല്‍ മെസിയെ ഇറ്റാലിയന്‍ ലീഗായ സീരി എയിലേക്ക് ക്ഷണിച്ച് യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.പ്രമുഖ ഇറ്റാലിയന്‍ ദിനപത്രമായ ഗസറ്റ ഡെല്ലോ സ്‌പോര്‍ടിന് നല്‍കിയ അഭിമുഖത്തിലാണ് റൊണാള്‍ഡോ തന്റെ ആഗ്രഹം വ്യക്തമാക്കിയത്.

നിങ്ങള്‍ മെസിയെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ട് അദ്ദേഹം എന്നെ വല്ലാതെ മിസ് ചെയ്യുന്നുണ്ടാകും എന്നാണ് മറുപടി നല്‍കിയത്.

Image may contain: 1 person, text

സ്‌പെയിനില്‍ എന്റെ എതിരാളിയായത് പോലെ ഇറ്റലിയിലും മെസിയെ കാണണമെന്ന് റോണോ പറഞ്ഞു. ഞാന്‍ ഇംഗ്ലണ്ടിലും സ്‌പെയിനിലും ഇറ്റലിയിലും പോര്‍ച്ചുഗലിലും പയറ്റിതെളിഞ്ഞു. അദ്ദേഹം സ്‌പെയിനിന് പുറത്തേക്ക് പോയിട്ടില്ല. ഇനിയെങ്കിലും പുറത്തേക്ക് വന്ന് കൂടുതല്‍ കഴിവ് തെളിയിക്കട്ടെ. ക്രിസ്റ്റ്യാനോ പറഞ്ഞു.

ALSO READ: ഓസീസിനെതിരെ ഇന്ത്യയുടെ സ്ലെഡ്ജിങ് തന്ത്രം; സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം

ജീവിതത്തില്‍ വെല്ലുവിളികളെ ഞാന്‍ ഇഷ്ടപ്പെടുന്നു. എനിക്ക് അദ്ദേഹത്തെ ഇറ്റലിയില്‍ കാണാന്‍ ആഗ്രഹമുണ്ട്. റോണോ പറഞ്ഞതായി ഗസറ്റെ റിപ്പോര്‍ട്ട് ചെയ്യുന്നു.

അദ്ദേഹം മികച്ചൊരു താരമാണ്. നല്ലൊരു മനുഷ്യനും. അദ്ദേഹം ബാര്‍സയില്‍ തൃപ്തനാണെങ്കില്‍ ഞാന്‍ അതിനെ ബഹുമാനിക്കുന്നുവെന്നും ക്രിസ്റ്റി കൂട്ടിച്ചേര്‍ത്തു.

ഈ സീസണിലാണ് റൊണാള്‍ഡോ 100 മില്യണ്‍ യൂറോയ്ക്ക് യുവന്റസിലെത്തിയത് യുവന്റസില്‍ മിന്നും ഫോമിലുള്ള താരം ക്ലബിന്റെ മുന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്.

Latest Stories

We use cookies to give you the best possible experience. Learn more