| Sunday, 8th October 2023, 9:00 pm

റോളക്‌സ് സ്റ്റാന്‍ഡ് എലോണ്‍ സിനിമ സംഭവിക്കും: ലോകേഷ് കനകരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കമല്‍ഹാസനെ നായകാനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് വിക്രം. വമ്പന്‍ ഹിറ്റായി മാറിയ സിനിമയിലെ സൂര്യ അവതരിപ്പിച്ച റോളക്‌സ് എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

റോളക്‌സിന് വേണ്ടി മാത്രമായി സ്റ്റാന്‍ഡ് എലോണ്‍ സിനിമ വരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടയായിരുന്നു. എന്നാല്‍ ഇതിനെ പറ്റി ഒരു ഔദ്യോഗിക സ്ഥിതീകരണവും ഉണ്ടയാരുന്നില്ല.

ഇപ്പോഴിതാ ലോകേഷ് കനകരാജ് തന്നെ ഇക്കാര്യത്തില്‍ വ്യക്തത നല്‍കിയിരിക്കുകയാണ്. റോളക്‌സ് പ്രധാന വേഷത്തില്‍ എത്തുന്ന സ്റ്റാന്റ് എലോണ്‍ സിനിമ താന്‍ ചെയ്യുമെന്നാണ് ലോകേഷ് പറയുന്നത്.

തന്റെ ഏറ്റവും പുതിയ ചിത്രമായ ലിയോയുടെ പ്രൊമോഷന്റെ ഭാഗമായി ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ലോകേഷ് ഇക്കാര്യത്തിന് ഔദ്യോഗിക സ്ഥിതികരണം നല്‍കിയത്.

‘ഉറപ്പായും റോളക്സ് എന്ന കഥാപാത്രത്തെ വെച്ച് സിനിമ ചെയ്യാന്‍ പദ്ധതിയുണ്ട്. രജിനി സാറുമായി വരുന്ന ചിത്രത്തിന് ശേഷമാകും ഇങ്ങനെ മനസില്‍ പദ്ധതിയുള്ള സിനിമകള്‍ ചെയ്യുക. രജിനി സാറുമായുള്ള ചിത്രത്തിന് ശേഷം കൈതി 2 ആവും ചെയ്യുക,’ ലോകേഷ് പറയുന്നു.

അതേസമയം ലിയോക്ക് വേണ്ടി വമ്പന്‍ കാത്തിരിപ്പിലാണ് ആരാധകരും സിനിമാ പ്രേമികളും. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്.

ദളപതി വിജയിയോടൊപ്പം വമ്പന്‍ താര നിരയാണ് ലിയോയില്‍ ഉള്ളത്. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ചിത്രത്തിനായി അനിരുദ്ധ് ആണ് സംഗീതം ഒരുക്കുന്നത്. ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ് എന്നിവരാണ്. ഒക്ടോബര്‍ 19നാണ് ചിത്രം തിയേറ്ററില്‍ എത്തുക.

Content Highlight: Rolex stand alone movie will happen definitely lokesh confirmed in his latest interview

We use cookies to give you the best possible experience. Learn more