| Wednesday, 17th June 2026, 8:06 pm

20 ലേറെ ആക്ഷൻ സീൻ; കളയിൽ കിട്ടിയ കിക്കാണ് ടിക്കി ടാക്കയിൽ എത്തിച്ചത് : രോഹിത് വി.എസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കള, ഇബിലീസ്, അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധയകാൻ രോഹിത് വി.എസ് . ആസിഫ് അലിയെ കേന്ദ്രകഥാപാത്രമാക്കി ഇറക്കുന്ന മാസ്സ് ആക്ഷൻ സിനിമ ടിക്കിടാക റിലീസിന് ഒരുങ്ങുന്നു. രണ്ട് വർഷങ്ങൾക്ക് മുന്നേ പുറത്തിറക്കിയ ടീസറിലൂടെ ചർച്ചയായ തന്റെ സിനിമയെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെക്കുകയാണ് ദി ഹോളിവുഡ് റിപ്പോർട്ടേഴ്‌സ്ന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ രോഹിത് വി എസ്.

അഞ്ചു വർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിൽ ആണ് സിനിമ റിലീസ് ചെയുന്നതെന്നും മലയാള സിനിമയിലേക്കുള്ള ഒരു ഫ്രഷ് ഴോണർ ആയിരിക്കും ടിക്കിടാക എന്നും സംവിധയകാൻ പറയുന്നു.

‘മലയാള സിനിമയിൽ ഇതുവരെ ആരും പരീക്ഷിക്കാത്ത ഒരു ഫ്രഷ് ഴോണർ ആയിരിക്കും ഈ സിനിമ. കഥയേക്കാൾ സിനിമയിലെ വിഷ്വൽ ലാംഗ്വേജ് ആണ് എന്നെ സിനിമയിലേക്ക് അടുപ്പിച്ച ഒരു പ്രധാന എലമെന്റ്. ഷാജി കൈലാസ് പോലുള്ള സംവിധായകരുടെ ഒരു വലിയ ആരാധകൻ ആയ ഞാൻ സ്റ്റോറിടെല്ലിങ്ങിൽ ഒരു പുതിയ എസ്തറ്റിക്സ് കൊണ്ടുവരാൻ ആഗ്രഹിച്ചിരുന്നു’.

ടിക്കി ടാക്ക photo:IMDB

മാസ്സ് ആക്ഷൻ സിനിമകൾ എക്കാലവും ഒരു മണി മേക്കിങ് ഴോണർ ആയതു കൊണ്ട്‌ അത്തരത്തിൽ ഉള്ള സിനിമകൾക്കായി പ്രേക്ഷകർ എക്കാലവും കാത്തിരിക്കുന്നവയാണ് എന്നാണ് സംവിധായകന്റെ അഭിപ്രായം.

‘തീയേറ്ററുകളിൽ സിനിമയുടെ ടൈറ്റിൽ കാർഡ് കാണുമ്പോൾ ഫൈറ്റ് മാസ്റ്റർ ഇല്ലെങ്കിൽ പ്രേക്ഷകർ നിരാശരാകാറുണ്ട് അത് തന്നെയാണ് ആക്ഷൻ സിനിമകളുടെ കിക്കും’

ടോവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി 2021ൽ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലെർ സിനിമയായ കളക്ക് ശേഷം ആണ് ആക്ഷൻ സിനിമകൾ എടുക്കാൻ ഉള്ള താല്പര്യം കൂടി എന്ന് രോഹിത് പറയുന്നു.

‘കള സിനിമയുടെ ചിത്രീകരണവേളയിലും ശേഷവും ഒക്കെ കിട്ടിയ കിക്കും ഫണ്ണും ഇത്തരത്തിൽ ഉള്ള ഓവർ ഹൈപ്ഡ്, ഔട്ട് ഓഫ് വേൾഡ് സിനിമകൾ എടുക്കാൻ ഉള്ള താല്പര്യം കൂടിയത്’. ആക്ഷൻ സിനിമകൾ എടുക്കുന്നത് ടയറിംഗ് ആണെങ്കിലും ആ പ്രോസസ്സ് ഇഷ്ടപെടുന്ന ആളാണ് ഞാൻ. ടിക്കിടാകയിൽ ഇരുപതിലധികം ആക്ഷൻ സീനുകൾ ഉള്ളത് അതിന്റെ ഉദാഹരണം ആണ്’. സംവിധായകൻ പറഞ്ഞു

തന്റെ സിനിമകളിൽ വെർബൽ നാറേറ്റീവ്സ്നേക്കാൾ വിശ്വൽ സ്റ്റൈലിങ്ങിന് ഏറെ പ്രാധാന്യം നൽകുന്ന സംവിധായകൻ ആണ് രോഹിത്

Asif Ali Photo credit:screen Grab/ Facebook

‘ഡയലോഗുകൾ ഇല്ലാതെയും ഒരു സിനിമ കാണാൻ ഇഷ്ടപെടുന്ന ആളാണ് ഞാൻ. ഞാൻ കണ്ട മനോഹരമായ സിനിമകൾ എല്ലാം മിനിമൽ ഡയലോഗുകൾ നിറഞ്ഞതാണ്. നിലവിലെ ട്രെൻഡ് അനുസരിച്ചു നീളൻ ഡയലോഗ്കളെക്കാൾ എൻഗേജിങ് ആയ വിഷ്വൽ ആൻഡ് സൗണ്ടിങ്ങിൽ ആണ് പ്രേക്ഷകർ താൽപര്യപ്പെടുന്നത്.ടിക്കിടാക തന്റെ ആക്ഷൻ സിനിമയായ കളയിൽ നിന്നും ഏറെ വ്യത്യസ്‍തപെട്ടതാണ്

‘എൺപതിലധികം കഥാപാത്രങ്ങളെ വെച്ച് ഒരുക്കിയ ഒരു വലിയ സിനിമയായതു കൊണ്ട് അതിലെ വിഷ്വൽ നറേഷൻ പൂർത്തീകരിക്കാൻ ഒരുപാടു റഫറൻസുകൾ ഉപയോഗിച്ചിട്ടുണ്ട് .

‘ടിക്കിടാക ഒരു ട്രിബ്യൂട്ട് സിനിമയാണ് അതുകൊണ്ട് തന്നെ സിനിമയിലെ ഏതെങ്കിലും ഒരു ഇമേജ് സ്ട്രൈക്ക് ചെയ്തെങ്കിൽ തീർച്ചയായും അത് എവിടെങ്കിലും കണ്ടത് തന്നെയായിരിക്കും, സിനിമയിൽ ഉടനീളം അത്തരത്തിൽ ഉള്ള റീകോളിങ് എവിടെന്റ് ആണ് ‘

ലുക്മാൻ അവറാൻ, ഹരിശ്രീ അശോകൻ, വാമിക ഗബ്ബി എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്ന ചിത്രം ഉടനെ തീയേറ്ററുകളിൽ എത്തും.

Content Highlight: Rohith VS talks about his upcoming movie tikitaka

Latest Stories

We use cookies to give you the best possible experience. Learn more