| Tuesday, 13th November 2018, 11:25 pm

ന്യുസീലന്‍ഡ് എ ടീമിനെതിരെ രോഹിത് ശര്‍മ കളിക്കില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യ എ ടീമിന്റെ ന്യുസീലന്‍ഡ് പര്യടനത്തില്‍ നിന്ന് രോഹിത് ശര്‍മയെ ഒഴിവാക്കി. തുടര്‍ച്ചയായ മത്സരങ്ങള്‍ കാരണം താരത്തിന് വിശ്രമം അനുവദിക്കുകയായിരുന്നു.

സീനിയര്‍ താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ എ ടീം ന്യുസീലന്‍ഡ് സന്ദര്‍ശിക്കുന്നത്. മൂന്ന് ചതുര്‍ദിനവും മൂന്ന് ഏകദിനവുമാണ് ഇന്ത്യ കളിക്കുക. ഈ മാസം 16ന് മൗണ്ട് മൗന്‍ഗൗനിയിലാണ് ആദ്യ മത്സരം.

ALSO READ: കുടുംബാസൂത്രണത്തെകുറിച്ച് ബോധവത്കരിക്കാന്‍ ഉപയോഗിച്ചത് ബൈബിള്‍: പരീക്ഷണം വിജയിച്ചെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍

ആദ്യ ടെസ്റ്റിനുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുന്നോടിയായാണ് പരമ്പര. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് ടീമില്‍ രോഹിതിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യ എ: അജന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), മുരളി വിജയ്, പൃഥ്വി ഷാ. മായങ്ക് അഗര്‍വാള്‍, ഹനുമ വിഹാരി, പാര്‍ഥിവ് പട്ടേല്‍, കെ.ഗൗതം, ഷഹബാസ് നദീം, മുഹമ്മദ് സിറാജ്, നവ്ദീപ് സൈനി, ദീപക് ചഹര്‍, രജ്‌നീഷ് ഗുര്‍ബാനി, വിജയ് ശങ്കര്‍, കെ.എസ്.ഭരത്.

Latest Stories

We use cookies to give you the best possible experience. Learn more