ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ഏകദിന മത്സരം റാഞ്ചിയില്‍ തുടരുകയാണ്. നിലവില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ മൂന്ന് വിക്കറ്റിന് 198 റണ്‍സ് എടുത്തിട്ടുണ്ട്. 83 പന്തില്‍ 88 നേടിയ വിരാട് കോഹ്ലിയും 16 പന്തില്‍ 11 റണ്‍സും നേടിയ വാഷിങ്ടണ്‍ സുന്ദറുമാണ് ക്രീസിലുള്ളത്.
ഇന്ത്യയ്ക്കായി സൂപ്പര്‍ താരം രോഹിത് ശര്‍മ മികച്ച പ്രകടനം നടത്തിയാണ് മടങ്ങിയത്. 51 പന്തില്‍ 57 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്. മൂന്ന് സിക്സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
സൗത്ത് ആഫ്രിക്കക്കെതിരെ ബാറ്റ് ചെയ്യുന്ന രോഹിത് ശർമ Photo: BCCI/x.com
ഈ പ്രകടനത്തോടെ ഒരു സൂപ്പര്‍ നേട്ടവും രോഹിത് സ്വന്തമാക്കി. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ താരമെന്ന റെക്കോഡാണ് താരം സ്വന്തം പേരില്‍ എഴുതിയത്. പാകിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദിയെ മറികടന്നാണ് ഇന്ത്യന്‍ ഓപ്പണറുടെ ഈ നേട്ടം.
രോഹിത്തിന് പ്രോട്ടിയാസിനെതിരെയുള്ള മൂന്ന് സിക്‌സോടെ 352 സിക്സായി ഉയര്‍ത്താനായി. അഫ്രീദിക്ക് 50 ഓവര്‍ ക്രിക്കറ്റില്‍ 351 സിക്‌സുണ്ട്.
(താരം – ടീം – ഇന്നിങ്സ് – സിക്‌സ് എന്നീ ക്രമത്തില്‍)
രോഹിത് ശര്‍മ – ഇന്ത്യ – 269 – 352
ഷാഹിദ് അഫ്രീദി – പാകിസ്ഥാന്‍ – 369 – 351
ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – 294 – 331
സനത് ജയസൂര്യ – ശ്രീലങ്ക – 433 – 370
രോഹിത്തിന് പുറമെ, യശസ്വി ജെയ്സ്വാളിന്റെയും ഋതുരാജ് ഗെയ്ക്വാദിന്റെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ജെയ്സ്വാള്‍ 16 പന്തില്‍ 18 റണ്‍സും ഗെയ്ക്വാദ് 14 പന്തില്‍ എട്ട് റണ്‍സും സ്വന്തമാക്കി.
നന്ദ്രെ ബര്‍ഗര്‍, മാര്‍ക്കോ യാന്‍സന്‍, ഒട്ട്‌നില്‍ ബര്‍ട്ട്മാന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
Content Highlight: Rohit Sharma became player with most sixes in ODI surpassing Shahid Afridi