ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പരക്കാണ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്നത്. ജൂലൈ 14 മുതലാണ് പരമ്പരയ്ക്ക് തുടക്കമാവുക. മൂന്ന് മത്സരങ്ങളാണ് പരമ്പരയിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
ടി – 20 പരമ്പരയിലെ തോൽവിക്ക് പകരം വീട്ടാനുറച്ചാകും ഇന്ത്യൻ സംഘം മത്സരത്തിന് ഇറങ്ങുക. മറുവശത്ത് ഏകദിന പരമ്പരയും തൂത്തുവാരുക എന്നതാകും ഇംഗ്ലണ്ടിന്റെ ലക്ഷ്യം.
ഈ പരമ്പരയിൽ കളത്തിലിറങ്ങുമ്പോൾ സൂപ്പർ താരം രോഹിത് ശർമയ്ക്ക് ഒരു തകർപ്പൻ നേട്ടം സ്വന്തമാക്കാനുള്ള അവസരമുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന ഇന്ത്യൻ താരം എന്ന റെക്കോഡാണ് താരത്തിനെ കാത്തിരിക്കുന്നത്.
നിലവിൽ രോഹിത് ഈ നേട്ടം വിക്കറ്റ് കീപ്പർ റിഷബ് പന്തുമായി പങ്കിടുകയാണ്. ഇരുവർക്കും ഇംഗ്ലണ്ടിനെതിരെ മൂന്ന് ഫോർമാറ്റിലുമായി 55 വീതം സിക്സറുകളാണുള്ളത്. അതിനാൽ തന്നെ ഈ മത്സരത്തിൽ ഒറ്റ സിക്സടിച്ചാൽ രോഹിത്തിന് ഈ നേട്ടത്തിൽ തലപ്പത്തെത്താൻ സാധിക്കും.
(താരം – ഇന്നിങ്‌സ് – സിക്‌സറുകൾ എന്നീ ക്രമത്തിൽ)
റിഷബ് പന്ത് – 42 – 55
രോഹിത് ശർമ – 64 -55
യുവരാജ് സിങ് – 57 – 53
എം.എസ്. ധോണി – 93 – 52
ഹർദിക് പാണ്ഡ്യ – 41 – 43
അതേസമയം, ജൂലൈ 14ന് ബെർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റണിലാണ് ആദ്യ മത്സരം അരങ്ങേറുക. പിന്നാലെ ഇന്ത്യ ജൂലൈ 16നും ജൂലൈ 19നും രണ്ടും മൂന്നും ഏകദിനത്തിലും ഇംഗ്ലണ്ടിനെതിരെ ഏറ്റുമുട്ടും. യഥാക്രമം സോഫിയ ഗാർഡൻസും ലോർഡ്‌സുമാണ് ഈ മത്സരങ്ങളുടെ വേദി.
Content Highlight: Rohit Sharma needs one six to become leading Indian six hitter against England in International Cricket