| Wednesday, 30th September 2026, 11:15 am

39ാം വയസില്‍ 100ന്റെ ചരിത്രം കുറിക്കാന്‍ രോഹിത്; ഇന്ത്യന്‍ മണ്ണില്‍ ഹിറ്റ്മാനെ കാത്തിരിക്കുന്നത് വമ്പന്‍ നേട്ടം!

ശ്രീരാഗ് പാറക്കല്‍

വിന്‍ഡീസിനെതിരായ മൂന്ന് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ രണ്ടാം ഏകദിനം ഇന്ന് (സെപ്റ്റംബര്‍ 30) ബര്‍സാപാര സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചതോടെ പരമ്പരയിലെ രണ്ടാം മത്സരം ഏറെ നിര്‍ണായകമാണ്. മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയിക്കാന്‍ സാധിച്ചാല്‍ പരമ്പര നേടാനാകും. അതേസമയം പരമ്പര വിജയിക്കാന്‍ എന്തുവില നില്‍കിയും ശേഷിക്കുന്ന രണ്ട് മത്സരങ്ങളും വിജയിക്കാനാണ് വിന്‍ഡീസ് കച്ച മുറുക്കുന്നത്.

മത്സരത്തില്‍ ഇന്ത്യ കളത്തിലിറങ്ങുമ്പോള്‍ ആരാധകരുടെ കണ്ണുകള്‍ മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയിലായിരിക്കും. ഈ പരമ്പരയില്‍ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് ഒരു ചരിത്രനേട്ടമാണ്. ഇതിനായി രോഹിത്തിന് വേണ്ടത് ഒരേയൊരു സെഞ്ച്വറി മാത്രമാണ്.

ഏകദിനത്തില്‍ ഇന്ത്യക്ക് വേണ്ടി 39ാം വയസില്‍ ഇന്ത്യന്‍ മണ്ണില്‍ സെഞ്ച്വറി നേടുന്ന ആദ്യ താരമായി മാറാനുള്ള അവസരമാണ് രോഹിത്തിനുള്ളത്. ഇതുവരെ ഒരു താരത്തിനും കൈവരിക്കാന്‍ സാധിക്കാത്ത ഈ നേട്ടം രോഹിത് സ്വന്തമാക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.രോഹിത് ശര്‍മ

പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 296 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 41.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു. മത്സരത്തില്‍ 35 പന്തില്‍ നിന്നില്‍ മൂന്ന് സിക്സും ഒരു ഫോറും ഉള്‍പ്പെടെ 32 റണ്‍സാണ് രോഹിത്തിന് നേടിയത്.

സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുടെയും ക്യാപ്റ്റന്‍ ഗില്ലിന്റെയും സെഞ്ച്വറി കരുത്തിലായിരുന്നു ഇന്ത്യയുടെ വിജയം. 108 പന്തില്‍ 13 ഫോറും ഒരു സിക്സും ഉള്‍പ്പെടെ 110 റണ്‍സാണ് ഗില്‍ നേടിയത്.

അതേസമയം 88 പന്തുകളില്‍ നിന്ന് പത്ത് ഫോറും ഒമ്പത് സികസുമുള്‍പ്പെടെ 139 റണ്‍സാണ് വിരാട് അടിച്ചുകൂട്ടിയത്. 157.95 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റും വിരാടിനുണ്ടായിരുന്നു. ഏകദിന കരിയറിലെ കിങ്ങിന്റെ 55ാം സെഞ്ച്വറിയാണിത്.

ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവാണ് ബൗളിങ്ങില്‍ മികച്ച പ്രകടനം പുറത്തെടുത്തത്. പത്ത് ഓവറില്‍ വെറും 40 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നിതീഷ് കുമര്‍ റെഡ്ഡി ഒരു വിക്കറ്റും സ്വന്തമാക്കി.

ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്ലി, ഋതുരാജ് ഗെയ്ക്വാദ്, കെ.എല്‍. രാഹുല്‍, ധ്രുവ് ജുറേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, മുഹമ്മദ് സിറാജ്, ആഖിബ് നബി, യശസ്വി ജെയ്സ്വാള്‍, നമന്‍ ധീര്‍.

വെസ്റ്റ് ഇന്‍ഡീസ് സ്‌ക്വാഡ്

ഷായ് ഹോപ്പ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ജുവല്‍ ആന്‍ഡ്രൂ, ജോണ്‍ ക്യാംപ്‌ബെല്‍, കീസി കാര്‍ട്ടി, റോസ്റ്റണ്‍ ചേസ്, മാത്യു ഫോര്‍ഡ്, ജസ്റ്റിന്‍ ഗ്രീവ്‌സ്, അമീര്‍ ജാംഗൂ (വിക്കറ്റ് കീപ്പര്‍), അല്‍സാരി ജോസഫ്, ഷമര്‍ ജോസഫ്, വിടെല്‍ ലോസ്, ഗുഡാകേഷ് മോട്ടി, കീമോ പോള്‍, ഷെര്‍ഫെയ്ന്‍ റതര്‍ഫോര്‍ഡ്, ജെയ്ഡന്‍ സീല്‍സ്

Content Highlight: Rohit Sharma Need One Century To Create Big Record In ODI

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more