| Tuesday, 21st October 2025, 10:20 pm

ഓസീസിനെ തൂക്കിയടിച്ചാല്‍ കൊള്ളുന്നത് അഫ്രീദിക്ക്; വമ്പന്‍ നേട്ടം ഉന്നം വെച്ച് ഹിറ്റ്മാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയ വിജയം സ്വന്തമാക്കിയിരുന്നു. പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഓസീസ് വിജയിച്ചത്. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ നിര്‍ണായകമായ രണ്ടാം മത്സരം ഒക്ടോബര്‍ 23ന് അഡ്‌ലെയ്ഡ് ഓവലിലാണ് നടക്കുക.

ആദ്യ മത്സരത്തില്‍ നിറം മങ്ങിയ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും രണ്ടാം മത്സരത്തില്‍ മിന്നും പ്രകടനം നടത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. ഓസീസിനെതിരെ രോഹിത് തന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്.

കങ്കാരുപ്പടയ്ക്കെതിരെ എട്ട് സിക്സര്‍ നേടാന്‍ സാധിച്ചാല്‍ ഒരു തകര്‍പ്പന്‍ നേട്ടമാണ് രോഹിത്തിനെ കാത്തിരിക്കുന്നത്. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ നേടുന്ന താരമാകാനാണ് രോഹിത്തിന് സാധിക്കുക. നിലവില്‍ ആ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് മുന്‍ പാകിസ്ഥാന്‍ ഷഹീന്‍ അഫ്രീദി.

ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ നേടുന്ന താരം, മത്സരം, സിക്സര്‍

ഷാഹിദ് അഫ്രീദി (പാകിസ്ഥാന്‍) – 398 – 351

രോഹിത് ശര്‍മ (ഇന്ത്യ) – 273 – 344

ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്‍ഡീസ്) – 301 – 331

സനത് ജയസൂര്യ (ശ്രീലങ്ക) – 445 – 370

ഓസ്ട്രേലിയന്‍ പരമ്പരയിലെ ആദ്യ ഏകദിന മത്സരത്തില്‍ 14 പന്തില്‍ ഒരു ഫോറടക്കം എട്ട് റണ്‍സ് നേടിയാണ് രോഹിത് മടങ്ങിയത്. ജോഷ് ഹേസല്‍വുഡിന് മുന്നില്‍ വീഴുകയായിരുന്നു രോഹിത്. കഴിഞ്ഞ മത്സരത്തില്‍ 500 അന്താരാഷ്ട്ര മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രോഹിത്തിന് സാധിച്ചിരുന്നു.

വാനോളം പ്രതീക്ഷ നല്‍കിയ വിരാട് കോഹ്‌ലി രോഹിത്തിന് പിന്നാലെ ഡക്കായി മടങ്ങി. എട്ട് പന്തുകള്‍ നേരിട്ട് റണ്‍സ് ഒന്നും എടുക്കാതെയായിരുന്നു താരത്തിന്റെ മടക്കം. മിച്ചല്‍ സ്റ്റാര്‍ക്കാണ് താരത്തിന്റെ വിക്കറ്റ് വീഴ്ത്തിയത്.

Content Highlight: Rohit Sharma Need 8 Sixes To Achieve Great Record

We use cookies to give you the best possible experience. Learn more