ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന ഏകദിനത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയും രണ്ടാം മത്സരത്തില്‍ കിവികളും വിജയിച്ചതോടെ ആവേശകരമായ സീരീസ് ഡിസൈഡര്‍ മത്സരത്തിനാണ് ഇന്‍ഡോറിലെ ഹോല്‍കര്‍ സ്‌റ്റേഡിയം വേദിയാവുക.
വിജയിക്കുന്ന ടീമിന് പരമ്പര ലഭിക്കുമെന്നതിനാല്‍ ജയത്തില്‍ കുറഞ്ഞതൊന്നും തന്നെ ആതിഥേയരോ സന്ദര്‍ശകരോ സ്വപ്‌നം പോലും കാണുന്നില്ല.
ഈ മത്സരത്തില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് റണ്‍വേട്ടയില്‍ ഇതിഹാസ താരം ജാക് കാല്ലിസിനെ മറികടക്കാനുള്ള അവസരം കണ്‍മുമ്പിലുണ്ട്. വെറും 14 റണ്‍സ് കൂടി നേടാന്‍ സാധിച്ചാല്‍ അന്താരാഷ്ട്ര ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങളില്‍ എട്ടാം സ്ഥാനത്തെത്താന്‍ രോഹിത് ശര്‍മയ്ക്ക് സാധിക്കും.
273 ഇന്നിങ്‌സുകളില്‍ നിന്നും 49.00 ശരാശരിയില്‍ 11,566 റണ്‍സാണ് രോഹിത് സ്വന്തമാക്കിയത്. 33 സെഞ്ച്വറിയും 61 അര്‍ധ സെഞ്ച്വറികളും താരം സ്വന്തമാക്കിയിട്ടുണ്ട്.
രോഹിത് ശര്‍മ. Photo: BCCI/x.com
അതേസമയം, 314 അന്താരാഷ്ട്ര ഏകദിന ഇന്നിങ്‌സുകളില്‍ നിന്നുമായി 11,579 റണ്‍സാണ് കാല്ലിസിന്റെ സമ്പാദ്യം. സൗത്ത് ആഫ്രിക്ക ദേശീയ ടീമിന് പുറമെ ആഫ്രിക്ക ഇലവന് വേണ്ടിയും ഐ.സി.സി ഇലവന് വേണ്ടിയും ഇതിഹാസ ഓള്‍റൗണ്ടര്‍ ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.
ജാക് കാല്ലിസ്
(താരം – ടീം – ഇന്നിങ്‌സ് – റണ്‍സ് എന്നീ ക്രമത്തില്‍)
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 452 – 18,426
വിരാട് കോഹ്‌ലി – ഇന്ത്യ – 298 – 14,673
കുമാര്‍ സംഗക്കാര – ശ്രീലങ്ക | ഏഷ്യ | ഐ.സി.സി – 380 – 14,234
റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ | ഐ.സി.സി – 365 – 13,704
സനത് ജയസൂര്യ – ശ്രീലങ്ക | ഏഷ്യ – 433 – 13,430
മഹേല ജയവര്‍ധനെ – ശ്രീലങ്ക | ഏഷ്യ – 418 – 12,650
ഇന്‍സമാം ഉള്‍ ഹഖ് – പാകിസ്ഥാന്‍ | ഏഷ്യ – 350 – 11,739
ജാക് കാല്ലിസ് – സൗത്ത് ആഫ്രിക്ക | ആഫ്രിക്ക | ഐ.സി.സി – 328 – 11,579
രോഹിത് ശര്‍മ – ഇന്ത്യ – 273 – 11,566
സൗരവ് ഗാംഗുലി – ഇന്ത്യ | ഏഷ്യ – 300 – 11,363
പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഏഷ്യയില്‍ 7,000 റണ്‍സ് നേടുന്ന താരങ്ങളുടെ ലിസ്റ്റിലും രോഹിത് ഇടം നേടി. ഈ നേട്ടം സ്വന്തമാക്കുന്ന ഏഴാം താരവും നാലാം ഇന്ത്യന്‍ താരവുമാണ് രോഹിത്.
രോഹിത് ശര്‍മ. Photo: BCCI/x.com
(താരം -ടീം – ഇന്നിങ്‌സ് – റണ്‍സ് എന്നീ ക്രമത്തില്‍)
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 281 – 12067
വിരാട് കോഹ്‌ലി – ഇന്ത്യ – 177 – 9121
സനത് ജയസൂര്യ – ശ്രീലങ്ക -268 – 8448
കുമാര്‍ സംഗക്കാര -ശ്രീലങ്ക – 216 – 8249
മഹേല ജയവര്‍ധനെ -ശ്രീലങ്ക – 235 – 7342
എം.എസ്. ധോണി – ഇന്ത്യ – 186 – 7103
രോഹിത് ശര്‍മ – ഇന്ത്യ – 162 – 7019
Content Highlight: Rohit Sharma need 14 runs to surpass Jack Kallis in ODI