| Saturday, 26th September 2026, 11:59 am

'ഡബിള്‍ സെഞ്ച്വറിക്ക്' തൊട്ടരികില്‍ രോഹിത്; ഹിറ്റ്മാന്റെ തേരോട്ടത്തില്‍ സച്ചിനും മുട്ടുകുത്തും!

ശ്രീരാഗ് പാറക്കല്‍

വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മൂന്ന് ഏകദിനങ്ങള്‍ക്കും അഞ്ച് ടി-20കള്‍ക്കുമായാണ് വിന്‍ഡീസ് ഇന്ത്യയിലെത്തുന്നത്. ഇതില്‍ ഏകദിന പരമ്പരയാണ് ആദ്യം. സെപ്റ്റംബര്‍ 27നാണ് പരമ്പരയിലെ ആദ്യ ഏകദിന മത്സരം അരങ്ങേറുന്നത് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ്.

ശുഭ്മന്‍ ഗില്‍ നയിക്കുന്ന ഏകദിന സ്‌ക്വാഡില്‍ സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ഭാഗമാണ്. മത്സരത്തിലെ പ്രധാന ശ്രദ്ധാകേന്ദ്രവും വിരാടും രോഹിത്തുമാണ്. മത്സരത്തിനിറങ്ങുമ്പോള്‍ ഒരു വമ്പന്‍ നേട്ടത്തിലാണ് രോഹിത് കണ്ണുവെക്കുന്നത്.

ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 10,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരങ്ങളുടെ ലിസ്റ്റില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെ വീഴ്ത്താനാണ് രോഹിത് ശര്‍മയൊരുങ്ങുന്നത്. 135 റണ്‍സ് കൂടി നേടാന്‍ സാധിച്ചാല്‍ ഈ നേട്ടത്തില്‍ ക്രിക്കറ്റ് ഇതിഹാസത്തെ പടിയിറക്കാന്‍ ഹിറ്റ്മാന് സാധിക്കും.രോഹിത് ശര്‍മ

ഓപ്പണറായി തന്റെ കരിയറിലെ 200ാം ഇന്നിങ്‌സ് കൂടിയാകും രോഹിത് ഗ്രീന്‍ഫീല്‍ഡില്‍ കളിക്കുക. ആദ്യ 199 ഏകദിന ഇന്നിങ്‌സില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ഓപ്പണര്‍മാരുടെ പട്ടികയില്‍ വളരെ മുമ്പ് തന്നെ സച്ചിനെ മറികടന്ന രോഹിത് ഇപ്പോള്‍ മാസ്റ്റര്‍ ബ്ലാസ്റ്ററുടെ മറ്റൊരു നേട്ടത്തിലേക്കാണ് കണ്ണുവെക്കുന്നത്.

അതേസമയം എന്ത് വില കൊടുത്തും പരമ്പ സ്വന്തമാക്കാനാണ് വിന്‍ഡീസ് ലക്ഷ്യം വെക്കുന്നത്. പരമ്പര വിജയിച്ചാല്‍ വിന്‍ഡീസിനെ കാത്തിരിക്കുന്നത് ഒരു ചരിത്ര നേട്ടം കൂടിയാണ്. 24 വര്‍ഷം മുമ്പാണ് വിന്‍ഡീസ് ഇന്ത്യയില്‍ ഒരു ഏകദിന പരമ്പര നേടിയിട്ട്.

24 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് വിരാമമിടുകയാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ലക്ഷ്യം. 2002 നവംബറിലാണ് വെസ്റ്റ് ഇന്‍ഡീസ് അവസാനമായി ഇന്ത്യയില്‍ ഏകദിന പരമ്പര നേടിയത്. അന്ന് കാള്‍ ഹൂപ്പറായിരുന്നു വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍. ക്രിസ് ഗെയില്‍, റാംനരേഷ് സര്‍വാന്‍, മര്‍ലന്‍ സാമുവല്‍സ് തുടങ്ങിയ താരങ്ങളടങ്ങിയ സംഘമാണ് ഏഴ് മത്സര പരമ്പര 4-3ന് സ്വന്തമാക്കിയത്.

വെസ്റ്റ് ഇന്‍ഡീസ് സ്‌ക്വാഡ്

ഷായ് ഹോപ്പ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ജുവല്‍ ആന്‍ഡ്രൂ, ജോണ്‍ ക്യാംപ്ബെല്‍, കീസി കാര്‍ട്ടി, റോസ്റ്റണ്‍ ചേസ്, മാത്യു ഫോര്‍ഡ്, ജസ്റ്റിന്‍ ഗ്രീവ്സ്, അമീര്‍ ജാംഗൂ (വിക്കറ്റ് കീപ്പര്‍), അല്‍സാരി ജോസഫ്, ഷമര്‍ ജോസഫ്, വിടെല്‍ ലോസ്, ഗുഡാകേഷ് മോട്ടി, കീമോ പോള്‍, ഷെര്‍ഫെയ്ന്‍ റതര്‍ഫോര്‍ഡ്, ജെയ്ഡന്‍ സീല്‍സ്

ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്ലി, ഋതുരാജ് ഗെയ്ക്വാദ്, കെ.എല്‍. രാഹുല്‍, ധ്രുവ് ജുറേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, മുഹമ്മദ് സിറാജ്, ആഖിബ് നബി, യശസ്വി ജെയ്‌സ്വാള്‍, നമന്‍ ധീര്‍.

Content Highlight: Rohit Sharma Need 135 Runs To Surpass Sachin Tendulkar In His 200 ODI Innings

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more