| Saturday, 18th October 2025, 4:30 pm

വെറും 10 റണ്‍സ് മതി; വമ്പന്‍ റെക്കോഡില്‍ ഹിറ്റാവാന്‍ ഹിറ്റ്മാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഓസീസിനെതിരെ നാളെ ആരംഭിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും. ഓസ്‌ട്രേലിയയിലെ ഒപ്റ്റസ് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. ചാമ്പ്യന്‍സ് ട്രോഫി വിജയത്തിന് ശേഷം ഏറെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും കളത്തിലിറങ്ങുന്നത്. ഇതോടെ വലിയ ആവേശത്തിലാണ് ആരാധകരും.

കളത്തിലിറങ്ങുമ്പോള്‍ ഹിറ്റ്മാന്‍ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ റെക്കോഡാണ്. ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഓസ്‌ട്രേലിയയില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമാകാനാണ് രോഹിത്തിന് വന്നുചേര്‍ന്ന അവസരം. ഈ നേട്ടത്തിനായി വെറും 10 റണ്‍സാണ് രേഹിത്തിന് വേണ്ടത്.

ഓസീസിനെതിരെ കളത്തിലിറങ്ങുമ്പോള്‍ ഇന്ത്യയ്ക്ക് വേണ്ടി 500 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന ബഹുമതിയും രോഹിത് സ്വന്തമാക്കും. ഇന്ത്യയ്ക്ക് വേണ്ടി 67 ടെസ്റ്റ് മത്സരങ്ങളും 273 ഏകദിന മത്സരങ്ങളും 159 ടി-20 മത്സരങ്ങളുമാണ് രോഹിത് നേടിയത്.

അതേസമയം 273 മത്സരങ്ങളില്‍ നിന്ന് രോഹിത് 11168 റണ്‍സ് നേടി. 264 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 48.8 എന്ന ആവറേജുമാണ് താരത്തിനുള്ളത്. മാത്രമല്ല 92.8 എന്ന സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ രോഹിത് 32 സെഞ്ച്വറികളാണ് ഫോര്‍മാറ്റില്‍ നിന്ന് നേടിയത്. മാത്രമല്ല 58 അര്‍ധ സെഞ്ച്വറികളും താരത്തിനുണ്ട്.

ഇന്ത്യന്‍ ഏകദിന സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), അക്സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, പ്രസീദ് കൃഷ്ണ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്‌സ്വാള്‍

Content Highlight: Rohit Sharma Need 10 Runs Against Australia

We use cookies to give you the best possible experience. Learn more