ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരക്ക് തുടക്കമായിരിക്കുകയാണ്. ധര്‍മശാലയില്‍ നടക്കുന്ന മത്സരം മഴമൂലം വൈകിയിരുന്നു. മത്സരം 25 ഓവറാക്കി വെട്ടിക്കുറച്ചു. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്‍ ബൗളിങ് തെരഞ്ഞെടുത്തു.
അഫ്ഗാനെതിരെ കളത്തിലിറങ്ങിയതോടെ ഒരു ചരിത്രനേട്ടമാണ് മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ സ്വന്തമാക്കിയത്. ഏകദിനത്തില്‍ ഇന്ത്യക്കായി കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായാണ് ഹിറ്റ്മാന്‍ മാറിയത്. 39 വയസും 44 ദിവസവും പ്രായമുള്ളപ്പോഴാണ് രോഹിത്തിന്റെ നേട്ടം.
ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കറെ മറികടന്നാണ് രോഹിത്തിന്റെ നേട്ടം. 2012ൽ പാകിസ്ഥാനെതിരെ സച്ചിൻ അവസാനം ഏകദിന മത്സരത്തിൽ കളിക്കുമ്പോൾ 38 വയസും 329 ദിവസവുമായിരുന്നു പ്രായം.
പരമ്പര തുടങ്ങുന്നതിന് മുന്നോടിയായി രോഹിത് പരിക്ക് മൂലം കളിക്കാന്‍ സാധ്യത കുറവാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതെല്ലം മറികടന്നുകൊണ്ട് രോഹിത് കളത്തിലേക്ക് തിരിച്ചെത്തിയത് ഇന്ത്യക്ക് വലിയ കരുത്താണ് പകരുന്നത്.
അതേസമയം മത്സരത്തില്‍ ഗുര്‍നൂര്‍ ബ്രാര്‍, ഹര്‍ഷ് ദുബെ ടീമില്‍ ഇടം നേടി. ആദ്യമായാണ് ഇരുവരും ഇന്ത്യക്കായി കളത്തിലിറങ്ങുന്നത്.
ഇന്ത്യ പ്ലെയിങ് ഇലവന്‍
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷ് ദുബെ, ഗുര്‍ണൂര്‍ ബ്രാര്‍, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ.
അഫ്ഗാനിസ്ഥാന്‍ പ്ലെയിങ് ഇലവന്‍
റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്‍, സെദിഖുള്ള അടല്‍, റഹ്‌മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), മുഹമ്മദ് നബി, റാഷിദ് ഖാന്‍, അസ്മത്തുള്ള ഒമര്‍സായ്, എ എം ഗസന്‍ഫര്‍, മുഹമ്മദ് സലീം സഫി, സിയാ ഉര്‍ റഹ്‌മാന്‍ ഷെരീഫി.
Content Highlight: Rohit Sharma create a historical record in odi