സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിന മത്സരത്തില്‍ 17 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. റാഞ്ചിയില്‍ ഇന്ത്യ ഉയര്‍ത്തിയ 350 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന സന്ദര്‍ശകര്‍ 332 റണ്‍സിന് പുറത്താവുകയായിരുന്നു.
മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനമായിരുന്നു വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും കാഴ്ചവെച്ചത്. മത്സരത്തില്‍ കോഹ്‌ലി 120 പന്തില്‍ 135 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ഏഴ് സിക്‌സും 11 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. രോഹിത് ശര്‍മ 51 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 57 റണ്‍സുമാണ് സ്‌കോര്‍ ചെയ്തത്.
Virat Kohli And Rohit Sharma , Photo: BCCI/x.com
ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടത്തിലെത്താനും താരങ്ങള്‍ക്ക് സാധിച്ചിരിക്കുകയാണ്. 2025ലെ ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ 50+ സ്‌കോര്‍ നേടിയ താരങ്ങളാകാനാണ് ഇരുവര്‍ക്കും സാധിച്ചത്. ഈ നേട്ടത്തില്‍ ശ്രേയസ് അയ്യരും താരങ്ങള്‍ക്കൊപ്പം റെക്കോഡ് പങ്കിടുന്നുണ്ട്.
വിരാട് കോഹ്‌ലി – 5 (11)
രോഹിത് ശര്‍മ – 5 (12)
ശ്രേയസ് അയ്യര്‍ – 5 – (10)
ശുഭ്മന്‍ ഗില്‍ – 4 (11)
അക്‌സര്‍ പട്ടേല്‍ – 1 (10)
കെ.എല്‍. രാഹുല്‍ – 1 (10)
മത്സരത്തില്‍ കോഹ്‌ലിക്കും പുറമെ രോഹിത്തിനും പുറമെ, കെ.എല്‍ രാഹുലും രവീന്ദ്ര ജഡേജയും മികച്ച പ്രകടനം പുറത്തെടുത്തു. രാഹുല്‍ മൂന്ന് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 56 പന്തില്‍ 60 റണ്‍സായിരുന്നു നേടിയത്. ജഡേജ 20 പന്തില്‍ 32 റണ്‍സും സംഭാവന ചെയ്തു.
അതേസമയം, ഡിസംബര്‍ മൂന്നിനാണ് പരമ്പരയിലെ രണ്ടാം മത്സരം. റായ്പൂരിലെ ഷഹീദ് വീര്‍ നാരായണ്‍ സിങ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി. റാഞ്ചിയില്‍ ത്രില്ലര്‍ വിജയം സ്വന്തമാക്കിയ ഇന്ത്യ റായ്പൂരിലും വിജയം സ്വന്തമാക്കി പരമ്പര സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്. ആദ്യ മത്സരം പരാജയപ്പെട്ട പ്രോട്ടിയാസിന് പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ വിജയം അനിവാര്യമാണ്.
Content Highlight: Rohit Sharma And Virat Kohli In Great Record Achievement In 2025 ODI