| Friday, 22nd September 2023, 7:54 pm

റോക്കിയുടേയും റാണിയുടേയും പ്രണയം ഒ.ടി.ടിയിലേക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കരണ്‍ ജോഹറിന്റെ സംവിധാനത്തില്‍ പുറത്ത് വന്ന റോക്കി ഓര്‍ റാണിക കി പ്രേം കഹാനി ഒ.ടി.ടിയിലെത്തി. ആലിയ ഭട്ടും രണ്‍വീര്‍ സിങ്ങും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രം ആമസോണ്‍ പ്രൈമില്‍ സെപ്റ്റംബര്‍ 22 മുതലാണ് സ്ട്രീം ചെയ്ത് തുടങ്ങിയത്.

കരണ്‍ ഏഴ് വര്‍ഷത്തിന് ശേഷം സംവിധായകനായി തിരിച്ചു വന്ന ചിത്രമാണ് റോക്കി ഓര്‍ റാണി കി പ്രേം കഹാനി.

ജൂലൈ 28ന് റിലീസ് ചെയ്ത ചിത്രം വലിയ വിജയമായിരുന്നു. രണ്‍വീറിനേയും ആലിയയേയും കൂടാതെ ധര്‍മേന്ദ്ര, ജയ ബച്ചന്‍, ഷബാന അസ്മി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഇഷിത മൊയ്ത്ര, ഷഷാങ്ക് ഖൈത്താന്‍, സുമിത് റോയ് എന്നിവരാണ് തിരക്കഥ രചിച്ചത്. അമിതാഭ് ഭട്ടാചാര്യയുടെ വരികള്‍ക്ക് പ്രിതമാണ് സംഗീതം നല്‍കിയത്.

വിയാകോം 18 സ്റ്റുഡിയോസ്, കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്‌.

Content Highlight: Rocky or rani kii prem kahaani ott release date

Latest Stories

We use cookies to give you the best possible experience. Learn more