| Friday, 24th November 2017, 9:24 am

ബലാത്സംഗക്കേസില്‍ റോബീഞ്ഞോയ്ക്ക് ഒമ്പത് വര്‍ഷം തടവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

റോം: കൂട്ടബലാത്സംഗക്കേസില്‍ മുന്‍ ബ്രസീല്‍ താരം റോബീഞ്ഞോയെ ഇറ്റാലിയന്‍ കോടതി 9 വര്‍ഷം തടവിന് വിധിച്ചു. 2013 ല്‍ അല്‍ബേനിയന്‍ യുവതിയെ റോബീഞ്ഞോയും അഞ്ചു സുഹൃത്തുക്കളും ചേര്‍ന്ന് ആക്രമിച്ചു എന്നതായിരുന്നു കേസ്.

അതേസമയം കേസില്‍പ്പെട്ട മറ്റു അഞ്ചുപേരെയും കണ്ടെത്താനായിട്ടില്ല. ഇവര്‍ക്കുള്ള ശിക്ഷയും വിധിച്ചിട്ടില്ല. നാലുവര്‍ഷം മുന്‍പായിരുന്നു 22 കാരിയായ യുവതിയെ റോബീഞ്ഞോയും കൂട്ടുകാരും ചേര്‍ന്ന് മദ്യലഹരിയില്‍ ബലാത്സംഗം ചെയ്തത്.


Also Read: ‘വിനു വി ജോണിന് ഇതിലും നല്ല പണി രാജീവ് ചന്ദ്രശേഖറിന്റെ അടുക്കളയില്‍ ചെയ്യാനായേക്കും’; ഏഷ്യാനെറ്റ് അവതാരകനെതിരെ പി.എം മനോജ്


എന്നാല്‍ റോബീഞ്ഞോ ഇതുവരെയും കുറ്റം സമ്മതിച്ചിട്ടില്ല. തനിക്കെതിരായ ആരോപണത്തെ പ്രതിരോധിച്ചുകൊണ്ട് താരം സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിട്ടുണ്ട്. കോടതിവിധിക്കെതിരായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും താരം ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചു.

നിയമപരമായി റോബീഞ്ഞോയ്ക്ക് രണ്ട് അപ്പീലുകള്‍ ബാക്കിയുണ്ട്. ഇറ്റാലിയന്‍ പൊലീസിന് താരത്തെ കൈമാറാനാകില്ലെന്ന് ബ്രസീലും വ്യക്തമാക്കിയിട്ടുണ്ട്.

ബലാത്സംഗത്തിനിരയായ യുവതിയ്ക്ക് കോടതി നടപടികള്‍ക്ക് ചെലവായ തുക (60000 യൂറോ) റോബീഞ്ഞോ നല്‍കണമെന്നും വിധിയിലുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more