| Thursday, 8th May 2025, 11:01 pm

റോബര്‍ട്ട് ഫ്രാന്‍സിസ് പ്രവോസ്റ്റ്‌ പുതിയ മാര്‍പാപ്പ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വത്തിക്കാന്‍ സിറ്റി: പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുത്തു. റോബര്‍ട്ട് ഫ്രാന്‍സിസ് പ്രവോസ്റ്റ്‌ ആണ് പുതിയ മാര്‍പാപ്പ.

സിസ്റ്റെന്‍ ചാപ്പലില്‍ വെള്ളപ്പുക ഉയര്‍ന്നതോടെയാണ് മാര്‍പാപ്പ ആരെന്ന കാര്യത്തില്‍ തീരുമാനമായത്.

അമേരിക്കയില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയാണ് ഇദ്ദേഹം. കത്തോലിക്ക സഭയുടെ 267ാം മാര്‍പാപ്പയാണ് റോബര്‍ട്ട് ഫ്രാന്‍സിസ് പ്രവോസ്റ്റ്‌ . അദ്ദേഹം ഒരു പാരമ്പര്യവാദിയും പുരോഗമനവാദിയുമല്ലെന്നുമാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

133 കര്‍ദിനാലുകള്‍ ചേര്‍ന്നാണ് പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുത്തത്. നാല് റൗണ്ട് വോട്ടെടുപ്പുകള്‍ക്ക്‌ ശേഷമാണ് പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുത്തത്.

മാര്‍പാപ്പയെ തെരഞ്ഞെടുത്തതിന് പിന്നാലെ അദ്ദേഹം ലിയോ പതിനാലാമന്‍ എന്ന പേര് സ്വീകരിച്ചു. മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ 69 കാരനായ അദ്ദേഹം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെട്ട് വിശ്വാസികളെ അഭിവാദ്യം ചെയ്തു.

ഫ്രഞ്ച്, ഇറ്റാലിയന്‍ വംശജനായ ലിയോ പതിനാലാമന്‍  1955 സെപ്റ്റംബര്‍ 14ന് ചിക്കാഗോയിലാണ് ജനിച്ചത്. 2023 മുതല്‍ ബിഷപ്പുമാര്‍ക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റായും ലാറ്റിന്‍ അമേരിക്കയ്ക്കുള്ള പൊന്തിഫിക്കല്‍ കമ്മീഷന്റെ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.

സെന്റ് അഗസ്റ്റിന്‍ സഭയിലെ അംഗമായ പ്രവോസ്റ്റ് വര്‍ഷങ്ങളോളം പെറുവില്‍ മിഷനറിയായി പ്രവര്‍ത്തിച്ചിരുന്നു. അഗസ്റ്റിനിയന്‍സിന്റെ പ്രിയോര്‍ ജനറലായി 2001-2013 വരെ സേവനമനുഷ്ഠിച്ചിരുന്നു. പെറുവിലെ ചിക്ലായോയിലെയും ബിഷപ്പായിരുന്നു (2015-2023). 2023ല്‍ കര്‍ദ്ദിനാളായും 2025ല്‍ കര്‍ദ്ദിനാള്‍ ബിഷപ്പായും അദ്ദേഹം ഉയര്‍ത്തപ്പെട്ടിരുന്നു.

Content Highlight: Robert Francis Frevost selected is new Pope Leo

Latest Stories

We use cookies to give you the best possible experience. Learn more