റിയാദ്: തുടര്‍ച്ചയായ ഹൂത്തി ആക്രമണങ്ങളെത്തുടര്‍ന്ന് റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിയന്ത്രണം സൗദി അധികൃതര്‍ നീട്ടി. കഴിഞ്ഞ ദിവസം വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണങ്ങളില്‍ 18 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ ശനിയാഴ്ച നടന്ന ആക്രമണം ഒരു ദശാബ്ദത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും മാരകമായ ആക്രമണമായിരുന്നു. ഈ സംഭവത്തില്‍ നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റിരുന്നു.
ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടത് തുടരും എന്ന് പറഞ്ഞത്. സുരക്ഷയും പ്രവര്‍ത്തനസജ്ജതയും ഉറപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ഇതെന്ന് അതോറിറ്റി വ്യക്തമാക്കി. പ്രവര്‍ത്തനങ്ങള്‍ എന്ന് പുനരാരംഭിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കിയിട്ടില്ല.
ഏവിയേഷന്‍ അനലിറ്റിക്‌സ് സ്ഥാപനമായ സിറിയം നല്‍കുന്ന വിവരമനുസരിച്ച് റിയാദ് വിമാനത്താവളത്തിലെ വിമാനസര്‍വീസുകളില്‍ 60 ശതമാനത്തോലം റദ്ദാക്കപ്പെടാന്‍ സാധ്യതയുണ്ട്.
സൗദി അറേബ്യയിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമായ ഇവിടെ ഞായറാഴ്ച നിശ്ചയിച്ചിരുന്ന വിമാന സര്‍വീസുകളില്‍ 99.7 ശതമാനവും റദ്ദാക്കിയിരുന്നു. കൂടുതല്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണ ഭീഷണികള്‍ ഉണ്ടെന്നും സൗദി സൈനിക വക്താവ് വ്യക്താവ് വ്യക്തമാക്കി.
സൗദിയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ ഭേദിച്ച് ഹൂത്തി മിസൈലുകള്‍ എങ്ങനെ ആവര്‍ത്തിച്ച് നുഴഞ്ഞുകയറുന്നു എന്നതിനെക്കുറിച്ച് അടിയന്തര പരിശോധന നടന്നുവരികയാണ്. ഖമീസ് മുഷൈത്ത് നഗരത്തെയും ദമാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തെയും ഹൂത്തികള്‍ ലക്ഷ്യമിട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
നയതന്ത്രതലത്തില്‍ ഹൂത്തി വിമതരും സൗദി അറേബ്യയും തമ്മില്‍ മധ്യസ്ഥത വഹിക്കാന്‍ ഇറാന് കഴിയുമോ എന്ന് പരിശോധിക്കുന്നതിനായി ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ഞായറാഴ്ച സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാനുമായി സംസാരിച്ചു.
Content Highlight: Riyadh airport shuts for second day after Houthi attacks, 60% of flights to be cancelled.