| Saturday, 16th May 2026, 1:06 pm

അതിരടിയിലെ 'സ്വാതി' കുറച്ച് റെസ്പോൺസിബിൾ ആണ്, ഞാൻ അങ്ങനെയല്ല: റിയ ഷിബു

നന്ദന എം.സി

മലയാളി പ്രേക്ഷകർക്ക് സുപരിചിതയായി മാറിക്കൊണ്ടിരിക്കുന്ന യുവ നടിയാണ് റിയ ഷിബു. ‘സർവ്വം മായ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരം ഇപ്പോൾ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന അതിരടി എന്ന ചിത്രത്തിലൂടെയും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുകയാണ്.

ചിത്രത്തിൽ ‘സ്വാതി’ എന്ന കഥാപാത്രമായാണ് റിയ എത്തുന്നത്. ഇപ്പോഴിതാ തന്റെ കഥാപാത്രത്തെക്കുറിച്ചും സ്വന്തം സ്വഭാവത്തെക്കുറിച്ചും താരം തുറന്നു പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

റിയ ഷിബു, Photo: IMDb

റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലാണ് റിയ തന്റെ കഥാപാത്രവുമായി തനിക്കുള്ള സാമ്യ-വ്യത്യാസങ്ങളെക്കുറിച്ച് സംസാരിച്ചത്. ‘സ്വാതി എന്ന കഥാപാത്രവും ഞാനും തമ്മിൽ അത്രയ്ക്ക് റിലേറ്റബിലിറ്റി ഇല്ല.

സ്വാതി കുറച്ച് കൂടുതൽ റെസ്പോൺസിബിൾ ആണ്. ഞാൻ അങ്ങനെയല്ല,’ എന്നാണ് താരം പറഞ്ഞത്. അതേസമയം, തന്റെ ശ്രദ്ധേയ കഥാപാത്രമായ ‘സർവ്വം മായ’യിലെ ഡെലൂലുവുമായി തനിക്ക് ചില സാമ്യങ്ങളുണ്ടെന്നും റിയ തുറന്നു പറഞ്ഞു.

‘സർവ്വം മായയിൽ ഞാൻ അവതരിപ്പിച്ച കഥാപാത്രത്തോട് എനിക്ക് കൂടുതൽ ബന്ധമുണ്ട്. എന്നാൽ അതിരടിയിലെ സ്വാതി കുറച്ച് കൂടുതൽ ഉത്തരവാദിത്തമുള്ള ആളാണ്. അതുകൊണ്ട് ആ കഥാപാത്രവും ഞാനും തമ്മിൽ വ്യക്തമായ വ്യത്യാസമുണ്ട്,’ എന്നും റിയ വ്യക്തമാക്കി.

മെയ് 14നാണ് അതിരടി തിയേറ്ററുകളിൽ റിലീസ് ചെയ്തത്. മാസ് കോമഡി ക്യാമ്പസ് ആക്ഷൻ എന്റർടൈനറായി ഒരുങ്ങിയ ചിത്രം ആദ്യ ദിനം മുതൽ തന്നെ മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്.

റിയ ഷിബു, Photo: IMDb

ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രം പ്രേക്ഷകർക്ക് മികച്ച സിനിമാനുഭവമാണ് സമ്മാനിക്കുന്നത്.

നവാഗതനായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്ത ചിത്രം നിർമിച്ചിരിക്കുന്നത് ഡോ. അനന്തു എസും ബേസിൽ ജോസഫും ചേർന്നാണ്. ക്യാമ്പസ് പശ്ചാത്തലത്തിൽ ഹാസ്യവും ആക്ഷനും ഒരുമിച്ച ചിത്രത്തിൽ റിയ ഷിബുവിന്റെ ‘സ്വാതി’ എന്ന കഥാപാത്രത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Content Highlight: Riya Shibu talks about her character in the movie Athiradi

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more