| Thursday, 5th February 2026, 10:12 pm

ഈ പ്രശസ്തി ഒരു വലിയ ഉത്തരവാദിത്തം; ഫോളോവേഴ്‌സിന്റെ എണ്ണം പ്രതീക്ഷിക്കാത്ത വിധം വര്‍ദ്ധിച്ചു: റിയ ഷിബു

ഐറിന്‍ മരിയ ആന്റണി

അഖില്‍ സത്യന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായെത്തി 2025 ഡിസംബറില്‍ പുറത്തിറങ്ങി ഹിറ്റായി മാറിയ ചിത്രമാണ് സര്‍വ്വം മായ. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ റിയ ഷിബു, അജു വര്‍ഗീസ്, രഘുനാഥ് പലേരി തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു.

സമീപകാലത്ത് ബോക്‌സ് ഓഫീസില്‍ തിളങ്ങാതെ പോയ നിവിന്‍ ഗംഭീര തിരിച്ചുവര് നടത്തിയ ചിത്രം കൂടിയാണ് സര്‍വ്വം മായ. നിവിന്‍ പോളിക്കൊപ്പം സിനിമയില്‍ പ്രേക്ഷക ഹൃദയം കീഴടക്കിയ കഥാപാത്രമായിരുന്നു ഡെലൂലു.

Photo: റിയ ഷിബു/ സര്‍വ്വം മായ സിനിമയില്‍ നിന്നും

ഫീല്‍ഗുഡ് പടത്തിലെ പ്രേതമായെത്തിയ റിയ ഷിബു ഒ.ടി.ടി റിലീസിന് ശേഷവും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമാണ്. ഇപ്പോള്‍ നാന മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സര്‍വ്വം മായക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ ഫോളോവേഴ്സിന്റെ എണ്ണം പ്രതീക്ഷിക്കാത്തവിധം വര്‍ദ്ധിച്ചുവെന്ന് റിയ പറയുന്നു.

‘കോളേജ് പഠനത്തിന് ശേഷമാണ് കണ്ടന്റ് ക്രിയേഷനിലേക്കും സിനിമ നിര്‍മാണത്തിലേക്കും തിരിഞ്ഞത്. ഇപ്പോള്‍ ലഭിക്കുന്ന പ്രശസ്തി ഒരു വലിയ ഉത്തരവാദിത്തമായി റിയ കാണുന്നു. സിനിമാനിര്‍മാണം ഭാരിച്ച ജോലിയായതിനാല്‍ കൂടുതല്‍ പഠിച്ചശേഷം മാത്രമേ ഇനി ഈ മേഖലയിലേക്ക് ഇറങ്ങുകയെന്ന് താരം വ്യക്തമാക്കുന്നു.

വീട്ടില്‍ നിന്ന് ചേട്ടന്‍ സച്ചിന്‍ ഷിബു നടനാകുമെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. എങ്കിലും എന്റെ വരവ് എല്ലാവരെയും അത്ഭുതപ്പെടുത്തി. ഫാന്റസി, ടൈം ട്രാവല്‍, ഡിസ്‌നി കഥാപാത്രങ്ങള്‍ എന്നിവ ചെയ്യാനാണ് എനിക്ക് ഏറെ താത്പര്യം. ഒപ്പം റൊമാന്റിക് കോമഡി ചിത്രങ്ങളും തന്റെ ലിസ്റ്റിലുണ്ട്,’റിയ പറയുന്നു

നിവിന്‍ പോളിയുടെ വലിയൊരു ആരാധികയാണ് താനെന്നും അദ്ദേഹത്തിനൊപ്പം അഭിനയിക്കുക എന്നത് വലിയൊരു ആവേശമായിരുന്നുവെന്നും നടി പറയുന്നു. ആദ്യത്തെ കുറച്ചുദിവസം ചെറിയൊരു ചമ്മല്‍ ഉണ്ടായിരുന്നെങ്കിലും, ഒരുമിച്ച് അഭിനയിച്ചുതുടങ്ങിയതോടെ ആ ‘ഫ്രണ്ട്ലി വൈബ്’ സ്‌ക്രീനിലും തെളിഞ്ഞുകണ്ടെന്നും റിയ കൂട്ടിച്ചേര്‍ത്തു. നിവിന്‍ നല്‍കിയ വൈബ് തന്നെ കൂടുതല്‍ കംഫര്‍ട്ടബിളാക്കിയെന്നും റിയ പറഞ്ഞു.

Content Highlight: Riya Shibu talks about her character and the film Sarvam Ma

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more