| Sunday, 11th January 2026, 3:30 pm

ഡെലൂലുവിനെ കണ്ട് പ്രേക്ഷകർ സർപ്രൈസ് ആയി; എന്നാൽ പൂക്കി പ്രഭയും ഡെലൂലുവുമായുള്ള കോംബോയാണ് എന്നെ അമ്പരപ്പിച്ചത്: റിയ ഷിബു

നന്ദന എം.സി

അഖിൽ സത്യൻ സംവിധാനം ചെയ്ത് നിവിൻ പോളി നായകനായെത്തിയ ക്രിസ്മസ് റിലീസ് ചിത്രം സർവ്വം മായ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയിരിക്കുകയാണ്.

പത്ത് വർഷങ്ങൾക്ക് ശേഷം നിവിനും അജു വർഗീസും ഒന്നിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയ്ക്കൊപ്പം, നിരവധി സർപ്രൈസ് എലമെന്റുകളാണ് സിനിമയെ പ്രേക്ഷകർ ഏറ്റെടുക്കാൻ കാരണമായത്.

ചിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നായി മാറിയത് ക്യൂട്ട് യക്ഷിയായി എത്തിയ ഡെലൂലുവാണ്. ‘ലോക’യിലെ നീലിക്ക് ശേഷം പേടിപ്പിക്കാത്ത പ്രേതങ്ങളുടെ ലിസ്റ്റിലേക്ക് ഇടം പിടിച്ച കഥാപാത്രമാണ് ഡെലൂലുവെന്ന് പറയാം.

അജു വർഗീസ്, റിയ ഷിബു, നിവിൻ പോളി , Photo: Aju varghese/ Facebook

ഈ കഥാപാത്രത്തെ അവതരിപ്പിച്ച റിയ ഷിബുവിന്റെ പ്രകടനം പ്രേക്ഷകർ വലിയ രീതിയിൽ സ്വീകരിക്കുകയും ചെയ്തു.

ചിത്രത്തിന്റെ അനൗൺസ്മെന്റ് മുതൽ സിനിമയിൽ ഒരു ‘സർപ്രൈസിങ് എലമെന്റ്’ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് സംവിധായകൻ അഖിൽ സത്യൻ വ്യക്തമാക്കിയിരുന്നു. ആ സർപ്രൈസ് എലമെന്റായിട്ടാണ് ഡെലൂലു പ്രേക്ഷകർക്ക് മുന്നിലെത്തിയത്.

ഡെലൂലുവിനെ പ്രേക്ഷകർ സ്വീകരിച്ച രീതി തന്നെ അമ്പരിപ്പിച്ചുവെന്നും അതിലും താൻ സർപ്രൈസ് ആയത് പൂക്കി പ്രഭയും ഡെലൂലുവുമായുള്ള കോംബോ പ്രേക്ഷകർ ഏറ്റെടുത്തതായിരുന്നു എന്ന പ്രുയുകയാണ് റിയ ഷിബു.

റിയ ഷിബു, നിവിൻ പോളി, Photo: YouTube/ Screen grab

ഡെലൂലുവും പ്രഭേന്ദുവും തമ്മിലുള്ള സൗഹൃദം പ്രേക്ഷകർക്ക് ശക്തമായി കണക്ട് ആയതിൽ വലിയ സന്തോഷമുണ്ടെന്നും റിയ കൂട്ടിച്ചേർത്തു.

സിനിമയുടെ മുഴുവൻ ആശയവും ആ സൗഹൃദത്തെ ചുറ്റിപ്പറ്റിയാണ് മുന്നേറുന്നതെന്നും, ആ കോംബോ കണക്റ്റ് ആയില്ലായിരുന്നെങ്കിൽ സിനിമയുടെ അവസാന ഇമോഷനും പ്രേക്ഷകരിലേക്ക് എത്തില്ലായിരുന്നുവെന്നും താരം പറഞ്ഞു.

പ്രേക്ഷകർ ആ കൂട്ടുകെട്ടിനെ ഇത്രത്തോളം സ്വീകരിച്ചത് തന്നെ സിനിമയിലെ ഏറ്റവും വലിയ സർപ്രൈസിങ് ഫാക്ടറായിരുന്നുവെന്നും റിയ ഷിബു പറഞ്ഞു.

Content Highlight: Riya Shibu talk about the movie Sarvam maya and actor Nivin Pauly

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more