| Sunday, 28th December 2025, 10:14 pm

പ്രേക്ഷകരുടെ അംഗീകാരം കിട്ടുക എളുപ്പമല്ല, ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല: സന്തോഷം പങ്കുവെച്ച് 'സര്‍വ്വം മായ'യിലെ ക്യൂട്ട് ഡെലൂലു

ഐറിന്‍ മരിയ ആന്റണി

സര്‍വ്വം മായയില്‍ തന്റെ പെര്‍ഫോമന്‍സിന് ലഭിക്കുന്ന പ്രതികരണങ്ങള്‍ ഏറെ സന്തോഷം നല്‍കുന്നുവെന്ന് നടി റിയ ഷിബു. ന്യൂസ് മലയാളവുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റിയ.

റിയ ഷിബു Photo: Aju varghese/ Facebook.com

അഖില്‍ സത്യന്റെ സംവിധാനത്തില്‍ നിവിന്‍ പോളി പ്രധാനവേഷത്തിലെത്തിയ സര്‍വ്വം മായ ഡിസംബര്‍ 25നാണ് തിയേറ്ററുകളിലെത്തിയത്. സിനിമയില്‍ പ്രേതമായെത്തിയ റിഷ ഷിബു അഥവ ഡെലൂലു ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ച വിഷയം.

ഫീല്‍ഗുഡ് പടത്തിലെ ഫീല്‍ഗുഡ് പ്രേതമായെത്തിയ ഡെലൂലു ഇതിനോടകം പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിട്ടുണ്ട്. ഇപ്പോള്‍ സിനിമക്ക് ലഭിക്കുന്ന പ്രതികരണത്തില്‍ തന്റെ സന്തോഷം പങ്കുവെക്കുകയാണ് റിയ.

‘ സത്യത്തില്‍ ആളുകള്‍ എന്റെ പെര്‍ഫോമന്‍സിനെ പറ്റി എടുത്തു പറയുമ്പോള്‍, നല്ല സന്തോഷം തോന്നുന്നു. കാരണം പ്രേക്ഷകരുടെ അംഗീകാരം കിട്ടാന്‍ കുറച്ച് പാടാണ്. എല്ലാവരും നല്ല അഭിപ്രായം പറയുമ്പോള്‍, ഡയജസ്റ്റ് ആവാന്‍ എനിക്ക് സമയം എടുക്കും. ഇപ്പോഴും ഞാന്‍ പ്രോസസ് ചെയ്ത് കൊണ്ടിരിക്കുകയാണ്. ആളുകള്‍ക്ക് എന്റെ കഥാപാത്രം കണ്‍വിന്‍സ് ആയെന്ന്,’ റിയ പറഞ്ഞു.

തന്റെ കഥാപാത്രത്തെ ആളുകള്‍ക്ക് ഇഷ്ടമായെന്നും ആ ക്യാരക്ടറിനെ അവര്‍ക്ക് നന്നായി മനസിലാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു. ആ കഥാപാത്രത്തിന് നീതി പുലര്‍ത്തി കൊണ്ട് അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പ്രേക്ഷകര്‍ക്ക് അത് കണക്ടായെന്നും റിയ പറഞ്ഞു.
നിവിന്‍ പോളിക്കും അഖില്‍ സത്യനുമാണ് അതിന്റെ എല്ലാ ക്രെഡിറ്റെന്നും അവരാണ് യഥാര്‍ത്ഥ ഹീറോസെന്നും റിയ കൂട്ടിച്ചേര്‍ത്തു.

‘അവര്‍ എനിക്ക് കംഫര്‍ട്ട് തന്നതുകൊണ്ടാണ് അത്രയും നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞത്. വളരെ ഹാപ്പിയായിട്ട് ഷൂട്ട് ചെയ്ത പടമായിരുന്നു സര്‍വ്വം മായ. ഒരു നിമിഷം പോലും നമ്മള്‍ വര്‍ക്ക് ചെയ്യുക എന്ന് തോന്നുകയില്ല,’ റിയ ഷിബു പറഞ്ഞു.

അതേസമയം തിയേറ്ററില്‍ മികച്ച പ്രതികരണങ്ങളുമായി കുതിപ്പ് തുടരുകയാണ് സര്‍വ്വം മായ. പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന് ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രം നിവിന്‍ പോളിയുടെ ‘കം ബാക്ക്’ എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്.

Content Highlight: Riya Shibu says that the response she has received for her performance in Sarvam Maya makes her very happy

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more