| Tuesday, 6th January 2026, 10:40 pm

ഇനിയും ഒരായിരം സിനിമ നിവിന്‍ ചേട്ടനുമായി ചെയ്യും; സ്വന്തം വീട്ടിലെ കുട്ടിയെ പോലെ എന്റെ വിജയത്തില്‍ സന്തോഷിച്ചു: റിയ ഷിബു

ഐറിന്‍ മരിയ ആന്റണി

സര്‍വ്വം മായ കണ്ടിട്ട് പ്രേക്ഷകരില്‍ നിന്ന് കിട്ടിയ പ്രതികരണം പ്രതീക്ഷച്ചതിലും വലുതായിരുന്നുവെന്ന് നടി റിയ ഷിബു. റെഡ് എഫ്.എമ്മുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റിയ. സിനിമ കണ്ടിറങ്ങിയ സമയം സന്തോഷം കൊണ്ട് താനങ്ങ് സ്റ്റക്കായിരുന്നുവെന്നും റിയ പറഞ്ഞു. സര്‍വ്വം മായയുടെ വിജയത്തില്‍ സംസാരിക്കുകയാണ് റിയ.

‘അവരുടെ വീട്ടിലെ കൊച്ച് എന്തോ നേടിയത് പോലെയാണ് പ്രേക്ഷകര്‍ എന്നെ ട്രീറ്റ് ചെയ്തത്. അത്രയും ഉള്ളില്‍ നിന്നാണ് അവര്‍ സംസാരിച്ചത്. എന്നെ വന്ന് ഹഗ് ചെയ്ത്, മോളേ നല്ല രസമുണ്ട്, എനിക്ക് നല്ല ഇഷ്ടമായി. അത് കഴിഞ്ഞ് ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ സംസാരിക്കുന്നത് കണ്ടപ്പോള്‍ അപ്പോഴും ഇഷ്ടമായി എന്നൊക്കെ പറഞ്ഞു. സ്‌നേഹത്തോടെയാണ് അവര്‍ അത് പറയുന്നത്.

റിയ ഷിബു,നിവിന്‍ പോളി Photo: facebook.com

ഭാവിയില്‍ ഞാന്‍ വിജയിച്ച് കാണാന്‍ അവര്‍ ആഗ്രഹിക്കുന്നത് പോലെയാണ് സംസാരിച്ചത്. അങ്ങനെ വല്ലാത്ത ഒരു പിന്തുണയാണ് കിട്ടിയത്. അത് അത്രയും പെട്ടന്നായിരുന്നു. അതൊരു അപൂര്‍വമായ അനുഗ്രമായി കാണുന്നു,’ റിയ പറയുന്നു.

നിവിന്‍ പോളി സെറ്റിലെ പൂക്കിയാണെന്നും വളരെ സ്വീറ്റായ ഒരു വ്യക്തിയാണെന്നും റിയ പറഞ്ഞു. അദ്ദേഹം ഒരുപാട് ഉപദേശങ്ങളൊക്കെ തരാറുണ്ടെന്നും എനിക്ക് ഇങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ട് അതിനാല്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നൊക്കെ പറയുമെന്നും റിയ കൂട്ടിച്ചേര്‍ത്തു.

പൂക്കി എന്ന വാക്ക് കറക്റ്റ് ചേരുന്നയാളാണ് നിവിന്‍ എന്നും സെറ്റില്‍ എല്ലാവരെയും നന്നായി റിലാക്‌സ്ഡ് ആക്കുമെന്നും റിയ പറഞ്ഞു. നിവിന്‍ പോളിയുടെ കൂടെ ഇനിയും വര്‍ക്ക് ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും ഇനി ഒരായിരം സിനിമ വേണമെങ്കില്‍ അദ്ദേഹവുമായി ചെയ്യുമെന്നും റിയ പറഞ്ഞു.

സര്‍വ്വം മായയും ഡെലൂലുവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങാണ്. പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന് ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രം ഇതിനോടകം നൂറ് കോടി സ്വന്തമാക്കി കഴിഞ്ഞു. നിവിനും അജുവും ഒന്നിച്ച പത്താമത്തെ ചിത്രത്തില്‍ പ്രീതി മുകുന്ദന്‍, ജനാര്‍ദ്ദനന്‍ രഘുനാഥ് പലേരി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു.

Content highlight: Riya Shibu says that the response from the audience after watching Sarvam Maya was greater than she expected 

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more