| Friday, 9th January 2026, 9:27 pm

ഞാന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് പറഞ്ഞ് സമാധാനിപ്പിക്കും; കുട്ടികള്‍ വളരെ ഇമോഷണലായിരുന്നു: റിയ ഷിബു

ഐറിന്‍ മരിയ ആന്റണി

തിയേറ്ററില്‍ ഇപ്പോഴും ഗംഭീര കുതിപ്പ് നടത്തുകയാണ് സര്‍വ്വം മായ. അഖില്‍ സത്യന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ ഇതിനോടകം 118 കോടി നേടി.

നിവിന്‍ പോളിയുടെ തിരിച്ചുവരവായി മാറിയ സര്‍വ്വം മായയില്‍ ആരാധകര്‍ ഏറ്റെടുത്ത കഥാപാത്രമായിരുന്നു ഡെലൂലു. ഒറ്റ സിനിമ കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ റിയ ഷിബു സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ ഫ്‌ളവേഴ്‌സ് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ കഥാപാത്രം കുട്ടികള്‍ക്ക് ഒരുപാട് കണക്ടായെന്ന് റിയ പറയുന്നു.

റിയ ഷിബു Photo: Screengrab/ club fm

‘സര്‍വ്വം മായയില്‍ തന്റെ കഥാപാത്രം മരിച്ചത് കണ്ട് കുട്ടികള്‍ ഒരുപാട് ഇമോഷണലായി. ചേച്ചി ജീവിരിപ്പുണ്ടോ, എന്നൊക്കെ പറഞ്ഞ് കരയുന്ന വീഡിയോസ് കാണാറുണ്ട്. എന്റെ സുഹൃത്തുക്കളുടെ അനിയത്തിമാരൊക്കെ ആയിരിക്കും.

അവര്‍ക്ക് ഞാന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്ന് പറഞ്ഞ് കൊണ്ടുള്ള വീഡിയോ അപ്പോള്‍ അയച്ചു കൊടുത്തു. കാരണം കുട്ടികള്‍ ഫാന്റസി ക്യാരക്ടര്‍ ആണെങ്കില്‍ ശരിക്കും വിശ്വസിക്കും. പണ്ട് ഡിസ്‌നി മൂവി കാണുമ്പോള്‍ ഞാനും അങ്ങനെ വിശ്വസിക്കുമായിരുന്നു. കുട്ടികളുടെ പ്രതികരണമാണ് ഏറ്റവും ക്യൂട്ടസ്റ്റ്. സര്‍വ്വം മായക്ക് ശേഷം എന്റെ ലൈഫും സര്‍വ്വം മായയാണ്. ഒരു ഡെലൂഷന്‍ പോലെയാണ്,’ റിയ പറയുന്നു.

സിനിമയുടെ കാര്യത്തില്‍ അഖില്‍ സത്യന് നല്ല ആത്മവിശ്വാസമുണ്ടായിരുന്നുവെന്നും അതുകൊണ്ട് താനും കംഫര്‍ട്ടബിളായിരുന്നുവെന്ന് റിയ പറഞ്ഞു. ഇമോഷന്‍ ഉള്ള സിനിമയായതുകൊണ്ട് ആളുകള്‍ക്ക് ഇഷ്ടപ്പെടുമെന്ന് തോന്നിയിരുന്നുവെന്നും എന്നാല്‍ അതിനുമപ്പുറമുള്ള സ്‌നേഹമാണ് ലഭിച്ചതെന്നും നടി കൂട്ടിച്ചേര്‍ത്തു.

സിനിമക്കുള്ള റെസ്‌പോണ്‍സ് കണ്ട് താന്‍ അഖിലിനെ വിളിച്ചിരുന്നുവെന്നും നീ ഇപ്പോള്‍ സ്റ്റാര്‍ അയല്ലേ എന്ന് അദ്ദേഹം പറഞ്ഞുവെന്നും റിയ പറഞ്ഞു. ഒരു ചെറിയ കുട്ടി തൊട്ട് മുതിര്‍ന്ന ഒരാള്‍ക്ക് വരെ സിനിമ കണ്ക്ടായെന്നും നടി കൂട്ടിച്ചേര്‍ത്തു.

പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിന് ശേഷം അഖില്‍ സത്യന്‍ ചെയ്ത ചിത്രത്തില്‍ അജു വര്‍ഗീസ് പ്രീതി മുകുന്ദന്‍, ജനാര്‍ദ്ദനന്‍, രഘുനാഥ് പലേരി തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു. അജുവം നിവിനും ഒന്നിച്ച പത്താമത്തെ സിനിമ കൂടിയായിരുന്നു സര്‍വ്വം മായ.

Content Highlight:  Riya  shibu says that her character in sarvam maya  is very relatable to children

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more