തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ് അഖില്‍ സത്യന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായെത്തിയ സര്‍വ്വം മായ. ഹൊറര്‍ കോമഡി ഴോണറിലൊരുങ്ങിയ സിനിമ ആദ്യം ദിനം മുതലേ മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു.
റിയ ഷിബു Photo: Riya Shibu/f facebook.com
സിനിമ കണ്ട് മലയാളികള്‍ ഒന്നടങ്കം സംസാരിച്ചത് ഡെലൂലുവിനെ കുറിച്ചായിരുന്നു. ഒരു ഫീല്‍ഗുഡ് പടത്തിലെ പ്രേതമായി വന്ന നടി റിയ ഷിബുവിനെ ആരാധകര്‍ ഏറ്റെടുത്തു. ഇപ്പോള്‍ ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ തിയേറ്ററില്‍ സിനിമ കണ്ടപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് റിയ ഷിബു.
‘സിനിമ കണ്ട ഉടനെ ഞാന്‍ കരയാന്‍ തുടങ്ങി. വല്ലൊത്തൊരു സന്തോഷമായിരുന്നു. അത് കണ്ടപ്പോള്‍ എനിക്ക് നല്ല തൃപ്തി തോന്നി. ശരിക്കും സിനിമ കാണുമ്പോഴാണ് ഷൂട്ടിങ് കഴിഞ്ഞുവെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. സിനിമയില്‍ ഒരോ സീന്‍ കാണുമ്പോഴും എനിക്ക് തലയില്‍ ഓടിക്കൊണ്ടിരിക്കുന്നത് ഓര്‍മകളാണ്,’ റിയ പറഞ്ഞു.
സംവിധാനം രചന അഖില്‍ സത്യന്‍ എന്ന് കൂടെ കണ്ടപ്പോള്‍ താന്‍ വല്ലാതെ ഇമോഷണല്‍ ആയെന്നും തനിക്ക് പെട്ടന്ന് അവരെ മിസ് ചെയ്യാന്‍ തുടങ്ങിയെന്നും നടി കൂട്ടിച്ചേര്‍ത്തു. അയ്യോ ഷൂട്ട് കഴിഞ്ഞു, താന്‍ ഇനി അവരെ സെറ്റില്‍ കാണില്ലല്ലോ എന്ന് ഓര്‍ത്ത് പോയെന്നും റിയ പറഞ്ഞു.
‘പിന്നെ തിയേറ്ററില്‍ ഓഡിയന്‍സ് സിനിമ കഴിയാറായാപ്പോള്‍ ക്ലാപ്പ് ചെയ്യുന്നു. എല്ലാം കൂടെ ആയപ്പോള്‍ എനിക്ക് കരച്ചില്‍ വന്നു. നമ്മള്‍ ആഗ്രഹിച്ചതിനേക്കാള്‍ കൂടുതല്‍ ദൈവം കുറേ അനുഗ്രഹം തന്നത് പോലൊരു നിമിഷമായിരുന്നു അത്.
സിനിമ തങ്ങളുടെ ജീവിതം മാറ്റിയെന്ന് ചിലര്‍ പറയുന്നത് ഞാന്‍ കേട്ടു. അത് പോലെ ഒരു ഡിപ്രസീവ് ഫേസിലായിരുന്നു ഞാന്‍, ഈ സിനിമ എനിക്ക് ഹോപ്പ് തന്നു. എന്നൊക്കെ പലരും പറഞ്ഞു. സര്‍വ്വം മായ കണ്ട് ആളുകള്‍ക്ക് അങ്ങനെ തോന്നുന്നതില്‍ സന്തോഷമുണ്ട്. അതില്‍ എനിക്ക് ഒരു ഭാഗമാകാന്‍ കഴിഞ്ഞു,’ റിയ കൂട്ടിച്ചേര്‍ത്തു.
പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിന് ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രം ഡിസംബര്‍ 25നാണ് തിയേറ്ററുകളിലെത്തിയത്. സിനിമ ഇതിനോടകം 50 കോടിക്ക് മുകളില്‍ സ്വന്തമാക്കി.
Content Highlight: Riya Shibu is sharing her experience watching saravam maya in the theater