വെള്ള നിറത്തിലുള്ള ഷെര്‍വാണി അണിഞ്ഞാണ് റിതേഷ് ദേശ്മുഖ് എത്തിയത്. നീതു ലല്ല ഡിസൈന്‍ ചെയ്ത ചുവന്ന നിറത്തിലുള്ള സാരിയായിരുന്നു. തവിട്ടുനിറത്തിലുള്ള ഷെര്‍വാണി അണിഞ്ഞ് റിതേഷിന്റെ അച്ഛനും കേന്ദ്രമന്ത്രിയുമായ വിലാസ് റാവു ദേശ്മുഖ് അതിഥികളെ സ്വീകരിച്ചു. തികച്ചും മറാത്ത ആചാരപ്രകാരമായിരുന്നു വിവാഹം.
താരങ്ങളായ അഭിഷേക് ബച്ചന്‍, മാതാവ് ജയാ ബച്ചന്‍, അജയ് ദേവ്ഗണ്‍, ഭാര്യ കാജള്‍, അസിന്‍, അക്ഷയ് കുമാര്‍, ഷാഹിദ് കപൂര്‍, സുനില്‍ ഷെട്ടി തുടങ്ങിയവര്‍ പങ്കെടുത്തു. വ്യവസായ പ്രമുഖന്‍ അനില്‍ അംബാനി, ഭാര്യ ടിന അംബാനി എന്നിവരും ചടങ്ങിനെത്തിയിരുന്നു.
കേന്ദ്ര മന്ത്രി ശരദ് പവാര്‍, പ്രഫുല്‍ പട്ടേല്‍, പൃഥ്വിരാജ് ചവാന്‍ തുടങ്ങിയവരും വിവാഹത്തില്‍ പങ്കുകൊണ്ടു.
2003ല്‍ “തുച്ചെ മേരി കസം” എന്ന ചിത്രത്തിലൂടെയാണ് റിതേഷ് ദേശ്മുഖും ജനീലയയും ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.ഇരുവരും തമ്മില്‍ അടുത്തിടെ പൂര്‍ത്തിയാക്കിയത് “തെരേ നാല്‍ ലൗ ഹോ ഗയാ” എന്ന ചിത്രമാണ്. ഇരുവരും വിവാഹിതരാകുന്നതാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ്. പൃഥ്വിരാജ് നായകനായ “ഉറുമി” എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും പരിചിതയാണ് ജനീലിയ.
Malayalam News