| Wednesday, 13th July 2016, 9:51 am

കൊച്ചിയിലേയും കോഴിക്കോട്ടെയും താജ് ബാറുകള്‍ പൂട്ടി: നടപടി ഋഷിരാജ് സിങ്ങിന്റെ ഉത്തരവിനെ തുടര്‍ന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്നു എന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് കൊച്ചിയിലെയും കോഴിക്കോടെയും താജ് ഹോട്ടലുകളിലെ ബാറുകള്‍ പൂട്ടി. കേന്ദ്രസര്‍ക്കാര്‍ ഫൈവ് സ്റ്റാര്‍ പദവി എടുത്തകളഞ്ഞതിന് ശേഷവും ബാര്‍ പ്രവര്‍ത്തിച്ച സാഹചര്യത്തില്‍ എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങാണ് ബാറുകള്‍ പൂട്ടാന്‍ ഉത്തരവിട്ടത്.

കോഴിക്കോട് താജ് ഗേറ്റ്‌വേ, കൊച്ചിയിലെ താജ് വിവാന്ത എന്നീ ബാറുകളാണ് പൂട്ടിയത്. ബാറുകള്‍ നവീകരിക്കാത്തതിനെ തുടര്‍ന്നാണ് ലൈസന്‍സ് പുതുക്കി നല്‍കാതിരുന്നത്.

ഇതേത്തുടര്‍ന്ന് രണ്ട് ഹോട്ടലുകളുടെയും ഫൈവ് സ്റ്റാര്‍ പദവി കേന്ദ്ര ടൂറിസം മന്ത്രാലയം റദ്ദാക്കിയിരുന്നു. ഫൈവ് സ്റ്റാര്‍ പദവി നഷ്ടപ്പെട്ടതിന് ശേഷവും ഹോട്ടലില്‍ ബാറുകള്‍ പ്രവര്‍ത്തിക്കുന്നതായി മനസിലാക്കിയ കേന്ദ്ര ടൂറിസം മന്ത്രാലയം സംസ്ഥാന എക്‌സൈസ് കമ്മീഷണറെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ഇരുബാറുകളിലും പരിശോധന നടത്തിയിരുന്നു. ഇരുബാറുകളും ഫൈവ്സ്റ്റാര്‍ പദവിക്ക് യോഗ്യമല്ലെന്ന് ഋഷിരാജ് സിങ് വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more