സിനിമാ പ്രേക്ഷകരുടെ ചിന്തകളെ പുനപരിശോധിക്കാനുള്ള ഒരു കണികയാണ് ഡൊറോത്തിയിലൂടെ കാർത്തിക് പ്രേക്ഷകരുടെ മനസിലേക്കിട്ടു തന്നത്. തിയേറ്റർ റിലീസിന് പിന്നാലെ ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ച സിനിമ എന്നതിനപ്പുറം ശക്തമായ രാഷ്ട്രീയമാണ് ചിത്രം സംസാരിച്ചത്. സനന്ത്, കീർത്തി സുരേഷ്, റിഷികാന്ത് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായ് വന്ന ചിത്രം ട്രാൻസ്ജണ്ടർ സമൂഹത്തെയും ജാതികൊലകളെയും പുരുഷാധിപത്യത്തെയും കൃത്യമായ് അടയാളപ്പെടുത്തിയിരുന്നു.
സിനിമയിൽ കാർത്തി എന്ന കഥാപാത്രമായാണ് റിഷികാന്ത് വേഷമിട്ടത്. ഡൊറോത്തി തന്നെയും സ്വാധീനിച്ചിട്ടുണ്ടെന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞെന്നും തന്റെ അമ്മക്ക് ശേഷം കാർത്തിക് സുബ്ബരാജിൽ നിന്നുമാണ് താൻ ട്രാൻസ്ജണ്ടർ എന്ന കമ്മ്യൂണിറ്റിയെക്കുറിച്ച് കൂടുതൽ പഠിച്ചതെന്നും ദി ഹിന്ദു ഒറിജിനൽസ് എന്ന ചാനലിലൂടെ പങ്കുവെക്കുകയാണ് റിഷികാന്ത്.
‘ഡൊറോത്തിക്ക് ശേഷം ഞാൻ അമ്മയുടെ കൂടെ അധികം സമയം ചെലവഴിക്കാൻ തുടങ്ങി.അമ്മയിലൂടെയാണ് ഞാൻ പലതും പഠിക്കാറുള്ളത്. എന്റെ പല സംശയങ്ങളും മാറ്റി തരുന്നതും കാര്യങ്ങൾ എന്താണെന്ന് മനസിലാക്കി തരുന്നതും അമ്മയാണ്. അങ്ങനെ ഒരു ട്രാൻസ്ജണ്ടറിനെ ആദ്യമായി കണ്ടപ്പോൾ ഞാൻ അമ്മയോട് അതാരാണെന്ന് ചോദിച്ചിരുന്നു. അവർ ദൈവമാണെന്നാണ് എനിക്കന്ന് അമ്മ പറഞ്ഞ് തന്നത്. അതുകൊണ്ട് ചെറുപ്പം തൊട്ട് തന്നെ എനിക്ക് ട്രാൻസ്ജൻഡേഴ്‌സിനോട് ഒരു ബഹുമാനം ഉണ്ട്.
ഡൊറോത്തി. Photo: X.com
പക്ഷേ ഈ സിനിമ ചെയ്തതിന് ശേഷവും പ്രോസസിങ്ങിലും ഞാൻ സ്വയം ഒരു കാര്യം തിരിച്ചറിയുകയും മനസിലാക്കുകയും ചെയ്തു. നമ്മൾ അവരെ ദൈവമായ് കണ്ട് ബഹുമാനിക്കുന്നത് അവരെ അസ്വസ്ഥതപ്പെടുത്തുന്ന ഒരു ബുദ്ധിമുട്ടായാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്റെ അഭിപ്രായത്തിൽ ഞാൻ ചിന്തിക്കുന്നത് അവരെ ട്രാൻസ്ജണ്ടർ എന്ന് പറയുന്നതിന് പകരം അവരെ പെണ്ണായിട്ട് തന്നെ വിളിക്കണമെന്നാണ്. അങ്ങനെ അഡ്ഡ്രസ് ചെയ്യുന്നതാണ് ശെരിയെന്ന് എനിക്ക് തോന്നുന്നു,’ കാർത്തിക് പറഞ്ഞു.
നമ്മൾ പ്രേത്യേകിച്ച് ഒരു ബഹുമാനം കൊടുത്ത് ചെയ്യുമ്പോൾ അവർക്ക് എല്ലാ മനുഷ്യരെയും പോലെ പ്രണയവും കുടുംബവുമൊക്കെയുള്ള ഒരു നോർമൽ ലൈഫും പെണ്ണായി സമൂഹം അംഗീകരിക്കുന്നതുമൊക്കെ ദൂരത്തായി പോകുന്നത് പോലെയാണ് തനിക്ക് തോന്നുന്നതെന്നും നടൻ കൂട്ടിച്ചേർത്തു.
‘അവർ പെണ്ണാണ്, മനുഷ്യനാണ്. അത് അങ്ങനെ തന്നെ ചിന്തിച്ചാൽ മാത്രം മതിയെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എല്ലാവരും അങ്ങനെ മാത്രം അവരെ കണ്ടാൽ നല്ലതായിരിക്കുമെന്ന് എനിക്ക് തോന്നാറുണ്ട്. ഈ സിനിമയുടെ പ്രോസസിൽ നിന്നും ഞാൻ പഠിച്ചത് അതാണ്. കാർത്തിക്കിൽ നിന്നാണ് എന്റെ അമ്മക്ക് ശേഷം ഞാനത് പഠിച്ചത്. കാർത്തിയും ഈ സിനിമയിലൂടെ അതാണ് ഡെലിവർ ചെയ്തത്. ആ ഒരു ആശയമാണ് ഡൊറോത്തിയിലൂടെ അദ്ദേഹം പറയാൻ ശ്രമിച്ചത്,’ താരം വ്യക്തമാക്കി.
Content Highlight: Rishikanth stated that he wished people would stop viewing them like gods, after his mother, he learned that lesson from Karthik.