| Wednesday, 12th November 2025, 3:39 pm

തിരിച്ചുവരവില്‍ ഇവന്‍ ഇന്ത്യന്‍ ചരിത്രം തിരുത്തിക്കുറിക്കും; വെടിച്ചില്ല് റെക്കോഡില്‍ സെവാഗിനെ വെട്ടാന്‍ പന്ത്

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയ്ക്ക് ഇനി രണ്ട് ദിവസം മാത്രമാണ് ബാക്കിയുള്ളത് (നവംബര്‍ 14). മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ് നേരത്തെ പുറത്ത് വിട്ടിരുന്നു. സ്‌ക്വാഡില്‍ സൂപ്പര്‍ താരം റിഷബ് പന്ത് തിരിച്ചെത്തിയിരുന്നു. വൈസ് ക്യാപ്റ്റന്‍ ക്യാപ്റ്റന്‍ റോളിലാണ് താരം തിരിച്ചെത്തിയത്.

ഇംഗ്ലണ്ട് പര്യടനത്തില്‍ പരിക്ക് പറ്റിയ പന്ത് ഏറെ കാലം വിശ്രമത്തിലായിരുന്നു. എന്നിരുന്നാലും പ്രോട്ടിയാസിനെതിരെ പന്ത് തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തുമെന്നാണ് ആരാധകരും കരുതുന്നത്.

കളത്തിലിറങ്ങുമ്പോള്‍ പന്തിനെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ റെക്കോഡ് കൂടിയാണ്. ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ നേടുന്ന താരം എന്ന നേട്ടമാണ് പന്തിനെ കാത്തിരിക്കുന്നത്. ഇതിനായി പന്തിന് വെറും ഒരു സിക്സര്‍ മാത്രമാണ് വേണ്ടത്.

ഈ നേട്ടത്തില്‍ നിലവില്‍ ഇതിഹാസം വിരേന്ദര്‍ സെവാഗിനൊപ്പമാണ് താരം. 90 സിക്സറുകളാണ് ഇരുവരും നേടിയത്. 103 മത്സരത്തില്‍ നിന്നാണ് സെവാഗ് ഈ നേട്ടത്തിലെത്തിയത്. എന്നാല്‍ പന്ത് വെറും 47 മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്.

ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സിക്സര്‍ നേടുന്ന താരം, ഇന്നിങ്സ്, സിക്സ് എന്ന ക്രമത്തില്‍

റിഷബ് പന്ത് – 47 – 90

വിരേന്ദര്‍ സെവാഗ് – 103 – 90

രോഹിത് ശര്‍മ – 67 – 88

രവീന്ദ്ര ജഡേജ – 87 – 80

ഇന്ത്യ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്സ്വാള്‍, കെ.എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, അക്സര്‍ പട്ടേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, ആകാശ് ദീപ്.

സൗത്ത് ആഫ്രിക്ക സ്‌ക്വാഡ്

ഡെവാള്‍ഡ് ബ്രെവിസ്, തെംബ ബാവുമ (ക്യാപ്റ്റന്‍), ട്രിസ്റ്റണ്‍ സ്റ്റബ്സ്, സുബൈര്‍ ഹംസ, ഏയ്ഡന്‍ മര്‍ക്രം, കോര്‍ബിന്‍ ബോഷ്, മാര്‍കോ യാന്‍സെന്‍, എസ്. മുത്തുസ്വാമി, വിയാന്‍ മുള്‍ഡര്‍, കൈല്‍ വെരായ്നെ (വിക്കറ്റ് കീപ്പര്‍), റിയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), കഗീസോ റബാദ, കേശവ് മഹാരാജ്, സൈമണ്‍ ഹാര്‍മര്‍.

Content Highlight: Rishabh Pant Need One Six To Surpass Virender Sehwag

We use cookies to give you the best possible experience. Learn more