| Monday, 30th June 2025, 2:56 pm

വെടിക്കെട്ട് വീരന്റെ പട്ടാഭിഷേകത്തിന് വെറും ഒമ്പത് സിക്‌സര്‍; തൂക്കിയടിക്കാന്‍ പോകുന്നത് സാക്ഷാല്‍ സെവാഗിനേയും രോഹിത്തിനേയും

സ്പോര്‍ട്സ് ഡെസ്‌ക്

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ആതിഥേയര്‍ മുമ്പിലെത്തി. ജൂലൈ രണ്ടിന് ബുധനാഴ്ച എഡ്ജ്ബാസ്റ്റണിലാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് അരങ്ങേറുന്നത്. ഇതോടെ ഇരു ടീമുകളും വലിയ തയ്യാറെടുപ്പിലാണ്.

ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ടെസ്റ്റില്‍ മിന്നും പ്രകടനം കാഴ്ചവെച്ചത് വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷബ് പന്തായിരുന്നു. രണ്ടാം ടെസ്റ്റിലും താരം തിളങ്ങുമെന്നാണ് ഏവരും വിശ്വസിച്ചത്. ആദ്യ ഇന്നിങ്‌സില്‍ 178 പന്തില്‍ നിന്ന് ആറ് സിക്‌സും 12 ഫോറും ഉള്‍പ്പെടെ 134 റണ്‍സ് നേടി പന്ത് സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. 140 പന്ത് നേരിട്ട് 118 റണ്‍സാണ് പന്ത് രണ്ടാം ഇന്നിങ്സില്‍ അടിച്ചെടുത്തത്. 15 ഫോറുംമൂന്ന് സിക്സറും ഉള്‍പ്പെടുന്നതായിരുന്നു പന്തിന്റെ ഇന്നിങ്സ്.

ഇതോടെ ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ നേടുന്ന മൂന്നാമത്തെ താരമാകാന്‍ താരത്തിന് സാധിച്ചു. ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗാണ്. രണ്ടാം സ്ഥാനത്തുള്ളത് രോഹിത് ശര്‍മയും. ഇനി വരാനിരിക്കുന്ന മത്സരങ്ങളില്‍ വെറും ഒമ്പത് സിക്സര്‍ നേടിയാല്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡ് നേടാനുള്ള അവസരമാണ് പന്തിന് പന്തിന്റെ മുന്നിലുള്ളത്.

ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ നേടുന്ന താരം, സിക്സര്‍

വിരേന്ദര്‍ സെവാഗ് – 90

രോഹിത് ശര്‍മ – 88

റിഷബ് പന്ത് – 82

എം.എസ്. ധോണി – 78

മാത്രമല്ല ഇന്ത്യന്‍ സൂപ്പര്‍ ബൗളര്‍ ജസ്പ്രീത് ബുംറയില്ലാതെ കളത്തിലിറങ്ങുന്ന ഇന്ത്യയ്ക്ക് രണ്ടാം മത്സരം നിര്‍ണായകമാണ്. ഇതോടെ പുതിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനും കാര്യങ്ങള്‍ എളുപ്പമാകില്ല. വിരാട് കോഹ്‌ലിയുടേയും രോഹിത് ശര്‍മയുടേയും വിരമിക്കലിന് ശേഷമുള്ള ആദ്യ ടെസ്റ്റില്‍ മികച്ച തുടക്കം ലഭിച്ചില്ലെങ്കിലും രണ്ടാം ടെസ്റ്റില്‍ വലിയ പ്രതീക്ഷയിലാണ് ഇന്ത്യ.

Content Highlight: Rishabh Pant Need Nine Sixes To Achieve Great Record In Test Cricket

We use cookies to give you the best possible experience. Learn more