ഇന്ത്യ-ന്യൂസിലാന്‍ഡ് ആദ്യ ടെസ്റ്റ് മത്സരത്തിന്റെ നാലാം ദിവസം പുരോഗമിക്കുകയാണ്. ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ് തുടരുന്ന ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 678 റണ്‍സെന്ന ശക്തമായ നിലയിലാണ്. നിലവില്‍ 311 റണ്‍സ് ലീഡുമുണ്ട്. ആദ്യ ഇന്നിങ്‌സില്‍ 368 റണ്‍സിനാണ് ന്യൂസിലാന്‍ഡ് പുറത്തായത്. നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി ക്രീസിലുള്ളത് 61 റണ്‍സ് നേടിയ വാഷിങ്ടണ്‍ സുന്ദറും 20 റണ്‍സ് നേടിയ ധ്രുവ് ജുറെലുമാണ്.
സൂപ്പര്‍ താരം കെ.എല്‍ രാഹുലിന്റെയും റിഷബ് പന്തിന്റെയും തകര്‍പ്പന്‍ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ വലിയ സ്‌കോറിലേക്ക് കുതിക്കുന്നത്. 290 പന്തില്‍ 136 റണ്‍സ് നേടിയാണ് രാഹുല്‍ പുറത്തായത്. പന്ത് 153 പന്തില്‍ ആറ് സിക്‌സും 10 ഫോറും ഉള്‍പ്പെടെ 128 റണ്‍സാണ് നേടിയത്. 28ാം ടെസ്റ്റ് സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് പന്ത് മടങ്ങിയത്.
ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും പന്തിന് സാധിച്ചിരിക്കുകയാണ്. ഇന്ത്യയ്ക്ക് വേണ്ടി സേനാ രാജ്യങ്ങളിലെ ടെസ്റ്റില്‍ ഉയര്‍ന്ന സ്‌കോര്‍ നേടുന്ന നാലാമത്തെ വിക്കറ്റ് കീപ്പറാകാനാണ് പന്തിന് സാധിച്ചത്. ഈ റെക്കോഡ് ലിസ്റ്റില്‍ ആദ്യ ആറ് സ്ഥാനങ്ങളിലും പന്തിന്റെ സര്‍വാധിപത്യമാണ്. സേനാ രാജ്യങ്ങളില്‍ ടെസ്റ്റ് സെഞ്ച്വറിയില്ലാത്ത എം.എസ്. ധോണിക്ക് പോലുമില്ലാത്ത റെക്കോഡിലാണ് പന്ത് ആധിപത്യം പുലര്‍ത്തുന്നത്.
താരം, റണ്‍സ് എന്ന ക്രമത്തില്‍
റിഷബ് പന്ത് – 159*
റിഷബ് പന്ത് – 146
റിഷബ് പന്ത് – 134
റിഷബ് പന്ത് – 128
റിഷബ് പന്ത് – 118
റിഷബ് പന്ത് – 114
കെ.എല്‍. രാഹുല്‍ – 101
റിഷബ് പന്ത് – 100*
റിഷബ് പന്ത് – 97
എം.എസ്. ധോണി – 92
എം.എസ്. ധോണി – 90
റിഷബ് പന്ത് – 89*
അതേസമയം മത്സരത്തില്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 98 റണ്‍സിനാണ് മടങ്ങിയത്. രണ്ട് റണ്‍സകലെയാണ് ഗില്ലിന് സെഞ്ച്വറി നഷ്ടമായത്. ഓപ്പണര്‍ യശ്വസി ജെയ്‌സ്വാള്‍ 85 റണ്‍സ് നേടിയപ്പോള്‍ ദേവദത്ത് പടിക്കല്‍ 80 റണ്‍സും സ്വന്തമാക്കി.
കെ.എല്‍ രാഹുല്‍, യശസ്വി ജയ്‌സ്വാള്‍, ദേവദത്ത് പടിക്കല്‍, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ധ്രുവ് ജുറെല്‍, ആകാശ് ദീപ്, അന്‍ഷുല്‍ കാംബോജ്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ.
ടോം ലാതം (ക്യാപ്റ്റന്‍), ഡെവോണ്‍ കോണ്‍വേ, ഹെന്റി നിക്കോള്‍സ്, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ടോം ബ്ലണ്ടല്‍ (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്സ്, നഥാന്‍ സ്മിത്ത്, കൈല്‍ ജാമിസണ്‍, മാറ്റ് ഹെന്റി, ജേക്കബ് ഡഫി.
Content Highlight: Rishabh Pant In Great Record Achievement In SENA Test As Indian Wicket Keeper