| Monday, 24th August 2026, 7:09 pm

17 റൺസ് കൂടി നേടാമായിരുന്നില്ലേ പന്തേ; ചരിത്രത്തിൽ ധോണി ഒറ്റയ്ക്ക് വാഴും

സുദേവ് എ

ഇന്ത്യ-ശ്രീലങ്ക രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തിന്റെ രണ്ടാം ദിനം അവസാനിച്ചിരിക്കുകയാണ്. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 503 റൺസിന് ഡിക്ലയർ ചെയ്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക രണ്ട് വിക്കറ്റ് നഷ്ടത്തിൽ എട്ട് റൺസ് എന്ന നിലയിലാണ്.

ദേവദത്ത് പടിക്കലിന്റെയും ധ്രുവ് ജുറെലിന്റെയും സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച സ്കോർ നേടിയത്. ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടിയ താരം രണ്ടാം ടെസ്റ്റിലും ആവർത്തിക്കുകയായിരുന്നു.

193 പന്തിൽ 117 റൺസ് നേടിയാണ് പടിക്കൽ തിളങ്ങിയത്. 12 ഫോറുകളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. ജുറെൽ 177 പന്തിൽ പുറത്താവാതെ 115 റൺസും സ്വന്തമാക്കി. ഒമ്പത് ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം.

റിഷബ് പന്ത് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ എന്നിവർ അർധ സെഞ്ച്വറിയും നേടി തിളങ്ങി. 89 പന്തുകളിൽ നിന്നും 63 റൺസാണ് പന്തിന്റെ സമ്പാദ്യം. ആറ് ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. 108 പന്തിൽ നിന്നും ആറ് ഫോറുകൾ അടക്കം 50 റൺസാണ് താരം ഗിൽ നേടിയത്.

മറ്റൊരു ഫിഫ്റ്റി കൂടി പന്ത് ടെസ്റ്റിൽ നേടിയതോടെ ഒരു വമ്പൻ നേട്ടം സ്വന്തമാക്കാനുള്ള അവസരവും പന്ത് നഷ്ടപ്പെടുത്തി. ടെസ്റ്റിൽ ശ്രീലങ്കൻ മണ്ണിലെ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ഏറ്റവും ഉയർന്ന സ്കോറെന്ന റെക്കോഡാണ് പന്തിന് നഷ്ടമായത്.

നിലവിൽ ഈ നേട്ടം മുൻ ഇന്ത്യൻ നായകൻ എം.എസ് ധോണിയുടെ പേരിലാണ്. 2010ൽ 76 റൺസായിരുന്നു ലങ്കൻ മണ്ണിൽ ധോണി നേടിയിരുന്നത്. 14 റൺസ് കൂടി നേടിയിരുന്നെങ്കിൽ ധോണിയുടെ 16 വർഷം പഴക്കമുള്ള റെക്കോഡ് തകർത്തെറിയാനും പന്തിന് സാധിക്കുമായിരുന്നു.

ഈ ഇന്നിങ്സിൽ ഫിഫ്റ്റി നേടിയതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായും പന്ത് മാറി. ഈ നേട്ടത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ ഗില്ലിനെ മറികടന്നാണ് പന്ത് ഒന്നാമനായത്. 2948 റൺസുമായാണ് പന്തിന്റെ കുതിപ്പ്.

ലങ്കൻ ബൗളിങ്ങിൽ അസിത ഫെർണാണ്ടോ നാല് വിക്കറ്റുകളും പ്രഭാത് ജയസൂര്യ, കേഷാര നുവന്ത എന്നിവർ രണ്ട് വീതം വിക്കറ്റുകളും നേടി തിളങ്ങി. ലഹിരു കുമാര ഒരു വിക്കറ്റും നേടി.

അതേസമയം പരമ്പരയിലെ ആദ്യ മത്സരം വിജയിച്ച ഇന്ത്യ ഈ മത്സരവും വിജയിച്ചുകൊണ്ട് സമ്പൂർണ വിജയമാവും ലക്ഷ്യം വെക്കുക. മറുഭാഗത്ത് പരമ്പര സമനിലയാക്കാൻ ലങ്കക്കും ഈ മത്സരം നിർണായകമാണ്.

Content Highlight: Rishabh Pant have great chance to break M.S Dhoni record in test

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more