| Sunday, 29th November 2026, 9:01 pm

കിവികളുടെ മണ്ണിൽ സച്ചിനെ വീഴ്ത്തി; ചരിത്രം സൃഷ്ടിച്ച് പന്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ന്യൂസിലാൻഡ് അവസാന ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിച്ചിരിക്കുകയാണ്. രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡ് നിലവിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 133 റൺസാണ് നേടിയത്.

രണ്ട് വിക്കറ്റ് നേടി ബുംറയും ഒരു വിക്കറ്റ് നേടി വാഷിങ്ടൺ സുന്ദറും ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങി. ക്യാപ്റ്റൻ ടോം ലാഥം (8), ഹെന്റി നിക്കോൾസ് (22) എന്നിവരെയാണ് ബുംറ പുറത്താക്കിയത്.

ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 246 റൺസിന് ഓൾ ഔട്ട് ആകുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ഉയർന്ന സ്‌കോർ നേടിയത് ഏഴാം സ്ഥാനത്ത് ബാറ്റ് ചെയ്ത ധ്രുവ് ജുറേലാണ്. 170 പന്തിൽ 88 റൺസാണ് താരം നേടിയത്. മറ്റാർക്കും അർധ സെഞ്ച്വറി നേടാൻ സാധിച്ചിരുന്നില്ല. വിക്കറ്റ് കീപ്പർ റിഷബ് പന്ത് 23 റൺസ് നേടിയാണ് മടങ്ങിയത്. ഓരോ വീതം ഫോറും സിക്സുമാണ് താരം നേടിയത്.

ഒന്നാം ഇന്നിങ്സിൽ നേടിയ ഒരേയൊരു സിക്സിന് പിന്നാലെ ഒരു വമ്പൻ നേട്ടമാണ് പന്ത് കൈപ്പിടിയിലാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ന്യൂസിലാൻഡിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ ഇന്ത്യൻ താരമായാണ് പന്ത് മാറിയത്. ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കറെയാണ് പന്ത് മറികടന്നത്.

ഇതുവരെ എട്ട് സിക്സുകളാണ് പന്തിന്റെ ബാറ്റിൽ നിന്നും കിവീസിന്റെ മണ്ണിൽ പിറന്നത്. ന്യൂസിലാൻഡിന് പുറമേ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലും ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ ഇന്ത്യൻ താരവും പന്ത് തന്നെയാണ്.

ഓരോ രാജ്യത്തും ടെസ്റ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരം, രാജ്യം സിക്സുകളുടെ എണ്ണം

വിരേന്ദർ സെവാഗ്, രവീന്ദ്ര ജഡേജ – ഇന്ത്യ – 58

റിഷബ് പന്ത് – ഇംഗ്ലണ്ട് – 28

റിഷബ് പന്ത് – ഓസ്ട്രേലിയ – 15

രോഹിത് ശർമ – വെസ്റ്റ് ഇൻഡീസ് – 10

ഹർദിക് പാണ്ഡ്യ – ശ്രീലങ്ക – 10

റിഷബ് പന്ത് – ന്യൂസിലാൻഡ് – 8

കപിൽ ദേവ്, വിരേന്ദർ സെവാഗ് – പാകിസ്ഥാൻ – 8

എം.എസ് ധോണി, റിഷബ് പന്ത് – ബംഗ്ലാദേശ് – 7

സഹീർ ഖാൻ – സൗത്ത് ആഫ്രിക്ക – 6

ഹർഭജൻ സിങ് – സിംബാബ്‌വേ – 4

അതേസമയം കിവീസിന് വേണ്ടി കൈൽ ജാമിസൺ നാല് വിക്കറ്റ് നേടി തിളങ്ങിയപ്പോൾ മാറ്റ് ഹെന്റി, നഥാൻ സ്മിത്, ജേക്കബ് ഡഫി എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

ആദ്യ ഇന്നിങ്‌സിൽ ന്യൂസിലാൻഡ് 356 റൺസാണ് നേടിയത്. 89 റൺസ് നേടിയ ടോം ബ്ലണ്ടലാണ് കിവീസിന് വേണ്ടി ഉയർന്ന സ്‌കോർ നേടിയത്. ക്യാപ്റ്റൻ ടോം ലാതം 128 പന്തിൽ 59 റൺസും 36 റൺസ് നേടിയ ഗ്ലെൻ ഫിലിപ്‌സും സ്‌കോർ ഉയർത്തി.

ഇന്ത്യൻ ബൗളിങ്ങിൽ ആകാശ് ദീപ് അഞ്ച് വിക്കറ്റുകളും അൻഷുൽ കാംബോജ്, ഗുർണൂർ ബ്രാർ എന്നിവർ രണ്ട് വാഷിങ്ടൺ സുന്ദർ ഒരു വിക്കറ്റും സ്വന്തമാക്കി.

Content Highlight: Rishabh Pant break Sachin Tendulkar sixer record in New Zealand

We use cookies to give you the best possible experience. Learn more