ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ലക്ഷ്യമിട്ട് കുതിക്കുന്ന ഇന്ത്യയ്ക്ക് വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാനില്ലാത്തിനാല്‍ വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15നാണ് നടക്കുന്നത്. ഗല്ലെയാണ് വേദി.
ഈ മത്സരത്തില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തിന് ഒരു ചരിത്ര നേട്ടം കൈപ്പിടിയിലൊതുക്കാനുള്ള അവസരം കൈവന്നെത്തിയിരിക്കുകയാണ്. ശ്രീലങ്കന്‍ മണ്ണില്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നേട്ടമാണ് പന്തിന് മുമ്പിലുള്ളത്.
ധോണിയടക്കമുള്ള ഇതിഹാസങ്ങള്‍ക്ക് സാധിക്കാത്ത നേട്ടമാണ് പന്തിന് മുമ്പിലുള്ളത്.
റിഷബ് പന്ത്. Photo: BCCI/x.com
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാര്‍ക്ക് ടെസ്റ്റ് സെഞ്ച്വറി നേടാന്‍ സാധിക്കാത്ത നാല് രാജ്യങ്ങളിലൊന്നാണ് ശ്രീലങ്ക. ഈ പരമ്പരയോടെ ലങ്കയുടെ വിധി മാറിമറിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഗല്ലെയിലും എസ്.എസ്.സിയിലുമായി നടക്കുന്ന രണ്ട് ടെസ്റ്റിലെ നാല് ഇന്നിങ്‌സില്‍ ഏതെങ്കിലുമൊന്നില്‍ നൂറടിച്ചാല്‍ പന്തിനെ ഈ നേട്ടം തേടിയെത്തും.
റിഷബ് പന്ത്. Photo: BCCI/x.com
(രാജ്യം/ടീം- വിക്കറ്റ് കീപ്പര്‍മാര്‍ എന്നീ ക്രമത്തില്‍)
ഇന്ത്യ – ബുദ്ധി കുന്ദേരന്‍, ഫാറൂഖ് എന്‍ജിനീയര്‍, സയ്യിദ് കിര്‍മാണി, നയന്‍ മോംഗിയ, ദീപ് ദാസ്ഗുപ്ത, വൃദ്ധിമാന്‍ സാഹ, റിഷബ് പന്ത്, ധ്രുവ് ജുറെല്‍, എം.എസ്. ധോണി
വെസ്റ്റ് ഇന്‍ഡീസ് – വിജയ് മഞ്ജരേക്കര്‍, അജയ് രത്ര, വൃദ്ധിമാന്‍ സാഹ
പാകിസ്ഥാന്‍ – എം.എസ്. ധോണി
ഇംഗ്ലണ്ട് – റിഷബ് പന്ത്
ഓസ്‌ട്രേലിയ – റിഷബ് പന്ത്
സൗത്ത് ആഫ്രിക്ക – റിഷബ് പന്ത്, കെ.എല്‍. രാഹുല്‍
ശ്രീലങ്ക – ❌
ന്യൂസിലാന്‍ഡ് – ❌
ബംഗ്ലാദേശ് – ❌
സിംബാബ്‌വേ- ❌
റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ലങ്കയ്‌ക്കെതിരെ രണ്ട് മത്സരമാണ് പന്ത് കളിച്ചത്. മൂന്ന് ഇന്നിങ്‌സില്‍ ബാറ്റെടുത്ത താരം 61.66 ശരാശരിയില്‍ 185 റണ്‍സ് നേടിയിട്ടുണ്ട്. രണ്ട് അര്‍ധ സെഞ്ച്വറി നേടിയ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 96 ആണ്.
റിഷബ് പന്ത്. Photo: BCCI/x.com
ലങ്കന്‍ മണ്ണില്‍ തന്റെ ആദ്യ ടെസ്റ്റിനാണ് പന്ത് തയ്യാറെടുക്കുന്നത്. ഈ പരമ്പരയില്‍ തന്നെ പന്തിന്റെ പേരില്‍ ചരിത്ര നേട്ടം പിറക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
Content Highlight: Rishabh Pant aims to become the first Indian wicket-keeper to score a Test century in Sri Lanka.