റിയോ ഡി ജനീറോ: പുരുഷന്‍മാരുടെ 4*100 മീറ്ററില്‍ ജമൈക്കയ്ക്കു സ്വര്‍ണം. ഉസൈന്‍ ബോള്‍ട്ട് അടങ്ങിയ ടീമാണ് സ്വര്‍ണം നേടിയത്. റിയോയില്‍ ബോള്‍ട്ടിന്റെ മൂന്നാം സ്വര്‍ണമാണിത്.
ഇതോടെ ഒളിമ്പിക്‌സില്‍ തുടര്‍ച്ചയായ മൂന്നാം തവണയും ട്രിപ്പിള്‍ സ്വര്‍ണം നേടുന്ന ആദ്യ കായിക താരമായി ജമൈക്കന്‍ ഇതിഹാസം ഉസൈന്‍ ബോള്‍ട്ട്.
സ്വര്‍ണനേട്ടത്തിലൂടെ ലോകത്തിലെ ഏറ്റവും വേഗതയേറിയ റിലേ ടീമെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് ജമൈക്ക.
നേരത്തേ, 100, 200 മീറ്ററുകളില്‍ ബോള്‍ട്ട് സ്വര്‍ണം നേടിയിരുന്നു. തുടര്‍ച്ചയായ മൂന്ന് ഒളിംപിക്‌സുകളില്‍ ഹാട്രിക് നേടുന്ന താരമായി ബോള്‍ട്ട് മാറി.
വനിതകളുടെ 4*100 മീറ്ററില്‍ യു.എസ് സ്വര്‍ണം നേടി. ജമൈക്ക വെള്ളിയും ബ്രിട്ടന്‍ വെങ്കലും നേടി.
രാവിലെ നടന്ന 4*100 മീറ്റര്‍ റിലേയിലാണ് ചരിത്രമെഴുതി ബോള്‍ട്ട് ഉള്‍പ്പെടുന്ന ജമൈക്കന്‍ ടീം സ്വര്‍ണ നേട്ടം സ്വന്തമാക്കിയത്. 4*400 മീറ്ററില്‍ 37.27 സെക്കന്റിലാണ് ജമൈക്കന്‍ ടീം ഫിനിഷ് ചെയ്തത്.
37.60 സെക്കന്റില്‍ ഫിനിഷ് ചെയ്ത് ജപ്പാന്‍ വെള്ളിയും 37.64 ല്‍ ഫിനിഷിങ് ലൈന്‍ തൊട്ട് ഡിഗ്രെസെ ഉള്‍പ്പെട്ട കാനഡ വെങ്കലവും നേടി. ഇതോടെ ഒളിമ്പിക്‌സില്‍ ബോള്‍ട്ടിന്റെ സ്വര്‍ണ നേട്ടങ്ങള്‍ 9 ആയി.