യിവേഫ നേഷന്‍സ് ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ചെക്കിയക്കെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്. ഫോര്‍ച്ച്യൂണ അരേനയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്.
ഇംഗ്ലണ്ടിന് വേണ്ടി 47ാം മിനിട്ടില്‍ ആന്റണി ഗോഡനാണ് ആദ്യ ഗോള്‍ നേടിയത്. ശേഷം 69ാം മിനിട്ടില്‍ ക്യാപ്റ്റന്‍ ഹാരി കെയ്‌നാണ് ചെക്കിയയുടെ വല കുലുക്കിയത്. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ പവല്‍ സള്‍ക് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയതോടെ 10 പേരുമായാണ് ചെക്കിയ കളിച്ചത്. 25ാം മിനിട്ടില്‍ ആന്‍ഡേഴ്‌സനെതിരായ ഫൗള്‍ കിക്കാണ് സള്‍ക്കിന് ചുവപ്പ് കാര്‍ഡ് ലഭിക്കാന്‍ ഇടയായത്.
അതേസമയം മത്സരത്തിലെ 71ാം മിനിട്ടില്‍ ഇംഗ്ലണ്ട് നടത്തിയ സബ്സ്റ്റിറ്റിയൂട്ടാണ് ഇപ്പോള്‍ ഫുട്‌ബോള്‍ സര്‍ക്കിളില്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യുന്നത്. സ്‌ട്രൈക്കര്‍ ബുക്കായോ സാകയ്ക്ക് പകരം റിയോ എന്‍ഗുമോഹയെ ത്രീ ലയണ്‍സ് കളത്തിലിറക്കിയിരുന്നു.
ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ലിവര്‍പൂള്‍ താരം സ്വന്തമാക്കിയത്. ഇംഗ്ലണ്ട് പുരുഷ ഫുട്‌ബോല്‍ ടീമിന് വേണ്ടി ഔദ്യോഗിക മത്സരത്തിനിറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരമാകാനാണ് റിയോക്ക് സാധിച്ചത്. സൂപ്പര്‍ താര വെയ്ന്‍ റൂണിക്കും (17 വയസും 156 ദിവസവും), ജൂഡ് ബെല്ലിങ് ഹാമിനും (17 വയസും 269 ദിവസവും) ശേഷമാണ് റിയോ ഈ നേട്ടത്തിലെത്തുന്നത്. നിലവില്‍ താരത്തിന് 18 വയസും 31 ദിവസവുമാണ് പ്രായം.
നേരത്തെ 2026 ജൂണില്‍ ന്യൂസിലാന്‍ഡിനെതിരായ സൗഹൃദ മത്സരത്തില്‍ റിയോ കളത്തിലിറങ്ങിയിരുന്നു. ക്ലബ്ബ് ഫുട്‌ബോളില്‍ വളര്‍ന്നു വരുന്ന താരം ഇതുവരെ 35 മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളും ഒരു അസിസ്റ്റും നേടി. അതേസമയം മത്സരത്തില്‍ ഭൂരിഗാഗവും ഡൊമിനേറ്റ് ചെയ്തത് ഇംഗ്ലണ്ടായിരുന്നു. പാസുകളിലും ഓണ്‍ ഗാര്‍ഗറ്റ് ഷോട്ടുകളിലും ഇംഗ്ലണ്ട് മുന്നേറി. ആറ് കോര്‍ണര്‍ കിക്കുകളും ഇംഗ്ലണ്ടിന് ലഭിച്ചു.
Content Highlight: Rio Ngumoha Achieve Super Record In Men’s Football For England