| Monday, 27th April 2026, 5:00 pm

ഇതിഹാസത്തെ വെട്ടി റിങ്കുവിന്റെ താണ്ഡവം; ഐ.പി.എല്‍ ചരിത്രത്തിന് ഇനി പുതിയ അവകാശി

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സീസണിലെ രണ്ടാം വിജയം സ്വന്തമാക്കിയിരുന്നു. എകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിനെ സൂപ്പര്‍ ഓവറില്‍ പരാജയപ്പെടുത്തിയാണ് ടീമിന്റെ വിജയം.

സൂപ്പര്‍ ഓവറില്‍ ഒരു റണ്‍സിന് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട എല്‍.എസ്.ജി പുറത്തായതോടെ മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത റിങ്കുവിന്റ ഫോറിലൂടെയാണ് വിജയം നേടിയത്. ഇതോടെ ടീമിന് പോയിന്റ് ടേബിളിലും മുന്നേറ്റമുണ്ടാക്കാനും സാധിച്ചു.

മത്സരത്തിലെ താരവും റിങ്കു സിങ്ങാണ്. ആറാമനായി ഇറങ്ങിയ താരം 51 പന്തുകളില്‍ നിന്ന് 83 റണ്‍സാണ് അടിച്ചെടുത്തത്. അഞ്ച് സിക്‌സുകളും ഏഴ് ഫോറുകളുമാണ് റിങ്കുവിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. 162.75 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയാണ് റിങ്കു കൊല്‍ക്കത്തയ്ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തോടൊപ്പം മത്സരത്തില്‍ നിര്‍ണായകമായ അഞ്ച് ക്യാച്ചും റിങ്കു നേടിയിരുന്നു.

ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും റിങ്കുവിന് സാധിച്ചു. ഒരു ഐ.പി.എല്‍ മത്സരത്തില്‍ ആറാം സ്ഥാനത്ത് ബാറ്റിങ്ങിനിറങ്ങി ഏറ്റവും മികച്ച വ്യക്തിഗത സ്‌കോര്‍ നേടുന്ന താരമായി റിങ്കു മാറി. ഇതിഹാസ താരം എം.എസ്. ധോണിയെ മറികടന്നാണ് റിങ്കു റെക്കോഡില്‍ ഒന്നാമനായത്.
2011ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി ധോണി 40 പന്തില്‍ നേടിയ 70 റണ്‍സായിരുന്നു നേടിയത്.

Content Highlight: Rinku Singh Surpass MS Dhoni In Great IPL Record

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more