| Sunday, 26th May 2013, 11:32 am

റിമ കാസര്‍ഗോഡന്‍ ഭാഷ പഠിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ റിമ കല്ലിങ്കല്‍ മറ്റൊരു വ്യത്യസ്ത വേഷവുമായി എത്തുന്നു.

22 എഫ്‌കെയില്‍ കോട്ടയം ” ഫാഷ” സംസാരിച്ച റിമ പുതിയ ചിത്രമായ സച്ചാരിയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തില്‍ കാസര്‍ഗോഡന്‍ ഭാഷയാണ് സംസാരിക്കുന്നത്.[]

ഇതിനായി കാസര്‍ഗോഡന്‍ ശൈലി പഠിക്കാനുള്ള ശ്രമത്തിലാണ് റിമയിപ്പോള്‍. ലാലിനെ കേന്ദ്ര കഥാപാത്രമാക്കി അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സച്ചാരിയുടെ ഗര്‍ഭിണികള്‍.

അഞ്ച് ഗര്‍ഭിണികളുടെ കഥായണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ കാസര്‍ഗോഡുകാരിയായ ഗര്‍ഭിണിയായാണ് റിമ എത്തുന്നത്. ഒരു ഗൈനക്കോളജിസ്റ്റിന്റെ വേഷത്തിലാണ് ലാല്‍ എത്തുന്നു.

സനുഷ, ലക്ഷ്മി, സാന്ദ്ര തോമസ് എന്നിവരാണ് ഗര്‍ഭിണികളായ നായികമാര്‍. വ്യത്യസ്ത സാഹചര്യങ്ങളിലുള്ള അഞ്ച് ഗര്‍ഭിണികളും അവരെ  ചികിത്സിക്കുന്ന ഡോക്ടറുടേയും കഥയാണ് ചിത്രം പറയുന്നത്.

വ്യത്യസ്ത പ്രായത്തിലും സാഹചര്യങ്ങളിലുമുള്ള ഗര്‍ഭിണികളെ ഒരു ഡോക്ടര്‍ എങ്ങനെ പരിചരിക്കുന്നു എന്നതിനെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more