| Wednesday, 8th October 2025, 4:21 pm

ഫിലിം ക്രിട്ടിക്‌സ് അവാർഡ് കിട്ടിയപ്പോൾ 'നിനക്കെന്തിനാ അവാർഡ്' എന്നായിരുന്നു അവർ എന്നോട് ചോദിച്ചത്: റിമ കല്ലിങ്കൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തനിക്ക് ലഭിച്ച ഫിലിം ക്രിട്ടിക്‌സ് അവാർഡിനെക്കുറിച്ച് സംസാരിക്കുകയാണ് റിമ കല്ലിങ്കൽ.

‘ഫിലിം ക്രിട്ടിക്‌സ് അവാർഡ് കിട്ടിയ സമയത്ത് ഞാൻ എന്നോട് തന്നെ ഇതേത് പടം എന്ന് ചോദിച്ചിട്ടുണ്ട്. ഞാൻ ഒരുപാട് കാലം ആയല്ലോ അഭിനയിച്ചിട്ട് എന്ന മൂഡായിരുന്നു. മാതാപിതാക്കൾ പോലും വിളിച്ചിട്ട് ചോദിച്ചത് നിനക്കെന്തിനാ അവാർഡ് കിട്ടിയത് എന്നായിരുന്നു. കാരണം സിനിമ ഇനിയും പുറത്തിറങ്ങിയിട്ടില്ലല്ലോ അതുകൊണ്ട്.

എനിക്ക് ഒരു ആർട്ടിസ്റ്റ് എന്ന രീതിയിൽ ഒരുപാട് നാളുകൾക്ക് ശേഷം ഒരു സിനിമ ചെയ്ത് അതിന് ഒരു അവാർഡ് കിട്ടുക എന്നുപറയുന്നത് ഒരു വലിയ ഹൈ ആണ്,’ റിമ കല്ലിങ്കൽ പറയുന്നു.

ഓഡിയൻസിന്റെ അടുത്തുനിന്നും നമുക്ക് ചുറ്റുമുള്ള ആളുകളുടെ അടുത്തുനിന്നും പ്രതികരണം ലഭിക്കുന്നത് പ്രാധാന്യമുള്ള കാര്യമാണെന്നും ഒരു ഷോട്ട് എടുത്തുകഴിഞ്ഞിട്ട് എന്തെങ്കിലും പറയുമോയെന്നറിയാൻ സംവിധായകന്റെ മുഖത്തേക്ക് നോക്കുമെന്നും റിമ കല്ലിങ്കൽ കൂട്ടിച്ചേർത്തു. തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി എന്ന ചിത്രം തനിക്ക് സ്‌പെഷ്യലാണെന്നും അവർ പറയുന്നു. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു റിമ കല്ലിങ്കൽ.

തിയേറ്റർ ദി മിത്ത് ഓഫ് റിയാലിറ്റി

റിമ കല്ലിങ്കലിനെ പ്രധാനകഥാപാത്രമാക്കി സജിൻ ബാബു സംവിധാനം ചെയ്ത ചിത്രമാണ് തിയേറ്റർ ദി മിത്ത് ഓഫ് റിയാലിറ്റി. ചിത്രത്തിലെ അഭിനയത്തിന് റിമ കല്ലിങ്കലിന് മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സിന്റെ അവാർഡ് ലഭിച്ചിരുന്നു. റിമ കല്ലിങ്കിലിനെ കൂടാതെ, സരസ ബാലുശേരിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തിലെത്തി ചിത്രമാണിത്.

ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. അഞ്ജന ടാക്കീസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പും ഫിലിപ്പ് സക്കറിയയും ചേർന്നാണ് ചിത്രം നിർമിച്ചത്. ചിത്രം ഒക്ടേബർ 16 മുതൽ തിയേറ്ററുകളിലെത്തും.

Content Highlight: Rima Kallingal Talking about Film Critics Award

We use cookies to give you the best possible experience. Learn more