| Friday, 10th October 2025, 7:03 am

ആ രണ്ട് പേരുടെ അഭിനയം കണ്ട് ഞാൻ ഫാൻ ആയി മാറി; പ്രതീക്ഷകൾക്കും അപ്പുറമായിരുന്നു: റിമ കല്ലിങ്കൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഋതുവിലൂടെ ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്ന നടിയാണ് റിമ കല്ലിങ്കൽ. പിന്നീട് സിനിമാ മേഖലയിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ നടിക്ക് സാധിച്ചു. ഇപ്പോൾ പ്രിയാമണിയെക്കുറിച്ചും അപർണ ബാലമുരളിയെക്കുറിച്ചും സംസാരിക്കുകയാണ് റിമ. തന്റെ ഏറ്റവും പുതിയ ചിത്രമായ തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു അവർ.

‘പ്രിയാമണിക്ക് നാഷണൽ അവാർഡ് കിട്ടിക്കഴിഞ്ഞതിന് ശേഷമാണ് ഞാൻ പരുത്തിവീരൻ കാണുന്നത്. പരുത്തിവീരൻ കണ്ടുകഴിഞ്ഞ് പ്രിയാമണിക്ക് രണ്ട് അവാർഡ് കൂടി കൊടുക്കാമായിരുന്നുവെന്ന് തോന്നിപ്പോയി. ഇപ്പോൾ നമ്മുടെ എക്സ്പെക്ടേഷന് അപ്പുറം അഭിനയിക്കുന്നതും വേറൊരു ലെവലിൽ എത്തുന്നതും സംഭവിക്കാമല്ലോ.

PARUTHIVEERAN

അതുപൊലെ തന്നെയാണ് അപർണ ബാലമുരളിയുടെ കാര്യവും. നാഷണൽ അവാർഡ് കിട്ടിക്കഴിഞ്ഞതിന് ശേഷമാണ് ഞാൻ സൂരറൈ പോട്ര് കാണുന്നത്. മഹേഷിന്റെ പ്രതികാരത്തിന്റെ സമയം തൊട്ട് എനിക്ക് അപർണയെ അറിയാം,’ റിമ കല്ലിങ്കൽ പറയുന്നു.

സൂരറൈ പോട്ര് എന്ന ചിത്രത്തിൽ അപർണയുടെ ബോഡി ലാഗ്വേജും നോട്ടവും സംസാരവും ഡയലോഗ് ഡെലിവറിയും എല്ലാം നോക്കിയിരുന്ന് പോകും. നമ്മൾ സൂര്യയെ അല്ല നോക്കുന്നത്. മൊത്തത്തിൽ അപർണയെ നോക്കി പോകും. അവരുടെ അഭിനയം കണ്ടിട്ട് താൻ ഫാൻ ആയി മാറി റിമ കല്ലിങ്കൽ കൂട്ടിച്ചേർത്തു.

തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി

റിമ കല്ലിങ്കിലിനെ പ്രധാനകഥാപാത്രമാക്കി സജിൻ ബാബു സംവിധാനം ചെയ്ത ചിത്രമാണ് തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി. ചിത്രത്തിലെ അഭിനയത്തിന് റിമ കല്ലിങ്കിലിന് മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സിന്റെ അവാർഡ് ലഭിച്ചിരുന്നു. റിമ കല്ലിങ്കിലിനെ കൂടാതെ, സരസ ബാലുശേരിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തിൽ എത്തി.

ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത് വന്നിരുന്നു. അഞ്ജന ടാക്കീസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പും ഫിലിപ്പ് സക്കറിയയും ചേർന്നാണ് ചിത്രം നിർമിച്ചത്. ചിത്രം ഒക്ടേബർ 16 മുതൽ തിയേറ്ററുകളിലെത്തും.

Content Highlight: Rima Kallingal Talking about Aparna Balamurali and Priyamani

We use cookies to give you the best possible experience. Learn more