| Sunday, 12th October 2025, 4:24 pm

ഈ 80ാം വയസിലും അവരത് ചെയ്യുന്നത് സമ്മതിക്കാതെ വയ്യ; വെല്ലുവിളികള്‍ എനിക്ക് ഇഷ്ടമാണ്: റിമ കല്ലിങ്കല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒക്ടോബര്‍ 16ന് റിലീസിനൊരുങ്ങുന്ന തിയേറ്റര്‍: ദ് മിത്ത് ഓഫ് റിയാലിറ്റി’ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് നടി റിമ കല്ലിങ്കല്‍. ഒറ്റപ്പെട്ട തുരുത്തില്‍ ജീവിക്കുന്ന അമ്മയുടെയും മകളുടെയും കഥയാണ് സിനിമ പറയുന്നതെന്ന് റിമ പറയുന്നു. മലയാള മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റിമ.

‘തെങ്ങുകയറ്റം മാത്രമല്ല, അവിടെയെല്ലാ കാര്യങ്ങളും തനിയെ ചെയ്യുന്ന കഥാപാത്രമാണ്. വലിയ സൗകര്യങ്ങളില്ലാത്തിടത്താണ് ഷൂട്ട് ചെയ്തത്. ചെറിയൊരു ടീമാണ്, എല്ലാവരെയും പേര് പറഞ്ഞ് അറിയാം. അങ്ങനെ ജോലി ചെയ്താലേ ഇത്തരം സിനിമകള്‍ നടക്കു.

80 വയസുള്ള സരസ ബാലുശേരിയാണ് അമ്മയുടെ റോളില്‍. വേറെയൊരു കാലഘട്ടത്തില്‍ നാടകത്തിന് വേണ്ടി ജീവിതം മാറ്റി വച്ചയാളാണ്. മഴയില്‍ നനഞ്ഞും, വഞ്ചിയില്‍ കയറുന്ന രംഗവും എത്രയോ ടേക്കുകളാണ് എടുത്ത

ചിത്രത്തിന്റെ പോസ്റ്റര്‍ വന്നപ്പോള്‍ മുതല്‍ തെങ്ങില്‍ കേറി നിന്നിട്ടുള്ള റിമയുടെ ലുക്ക് ശ്രദ്ധിക്കപ്പെട്ടിരുന്നു. തെങ്ങില്‍ വലിഞ്ഞു കയറാന്‍ ഒട്ടും പേടിയുണ്ടായിരുന്നോ എന്ന ചോദ്യത്തോടും നടി പ്രതികരിച്ചു. തനിക്ക് വെല്ലുവിളികള്‍ ഇഷ്ടമാണെന്നും അല്ലെങ്കില്‍ ബോറടിക്കുമെന്നും റിമ പറയുന്നു.

‘തെങ്ങു കയറാന്‍ പഠിപ്പിക്കാന്‍ സെറ്റില്‍ ആളുണ്ടായിരുന്നു. നല്ല ഉയരത്തിലുള്ള ഒന്നില്‍ കയറിയപ്പോള്‍ മാത്രം പിന്നില്‍ റോപ് കെട്ടി സേഫ്റ്റി ഉറപ്പാക്കിയിരുന്നു. എനിക്ക് ഏറ്റവും പേടി വെള്ളമാണ്. കുട്ടിക്കാലത്ത് മുങ്ങിപ്പോയ അനുഭവമുള്ളതിനാല്‍ പിന്നീട് എത്ര ശ്രമിച്ചിട്ടും നീന്തല്‍ പഠിക്കാനായില്ല. പക്ഷേ ‘നിദ്ര’യില്‍ രണ്ട് ദിവസം 14 അടി വെള്ളത്തില്‍ മുങ്ങി നിന്നിട്ടുണ്ട്. പേടിയുള്ള കാര്യം ചെയ്യുമ്പോ ഴുള്ള അഡ്രിനാലിന്റഷ് എനിക്കിഷ്ടമാണ്,’ റിമ കല്ലിങ്കല്‍ പറഞ്ഞു.

സജിന്‍ ബാബു രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ശ്യാമപ്രകാശ് എം.എസാണ്.

Content highlight:  Rima Kallingal shares details of the movie ‘Theater The Myth of Reality

We use cookies to give you the best possible experience. Learn more