| Tuesday, 7th October 2025, 12:47 pm

ചെറിയ ബ്ജറ്റില്‍ നിന്ന് കൊണ്ട് പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാന്‍ മലയാളം ഇന്‍ഡസ്ട്രിക്ക് ഒരു പേടിയുമില്ല: റിമ കല്ലിങ്കല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെറിയ ബജറ്റില്‍ നിന്ന് കൊണ്ട് പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാന്‍ മലയാളം ഇന്‍ഡസ്ട്രിക്ക് ഒരു പേടിയുമില്ലെന്ന് നടി റിമ കല്ലിങ്കല്‍. തന്റെ തിയേറ്റര്‍ എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു റിമ.

‘ചെറിയ ബ്ജറ്റില്‍ നിന്ന് കൊണ്ട് പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാന്‍ ഭയമില്ല മലയാളം ഇന്‍ഡസ്ട്രിക്ക്. പ്രേക്ഷകര്‍ അത് നമ്മുടെ അടുത്ത് നിന്ന് ഡിമാന്‍ഡ് ചെയ്യുന്നുമുണ്ട്. കൃത്യമായിട്ട് ഒരു സിനിമ വര്‍ക്കാകുന്നില്ലെങ്കി

എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്, വളരെ ബ്രില്ല്യന്റാണ് നമ്മുടെ പ്രേക്ഷകര്‍ എന്ന്. സിനിമ ശരിയായി വന്നില്ലെങ്കില്‍ അവര്‍ അത് അക്‌സപ്റ്റ് ചെയ്യില്ല. അതൊരു വലിയ പ്ലസ് പോയിന്റാണ്. സിനിമ എന്നൊരു കാര്യത്തില്‍ മാത്രമല്ല പൊളിറ്റിക്‌സും എന്ത് എടുക്കുകയാണെങ്കിലും അത് കാണാന്‍ പറ്റും. നമ്മളെ പോലത്തെ ട്രോളന്‍മാര്‍ എവിടെയും ഇല്ല. അങ്ങനെയുള്ള ട്രോളുകള്‍ ഉണ്ടാകും, അത് കൊണ്ട് ജീവിക്കാന്‍ പറ്റില്ല,’ റിമ പറയുന്നു.

തിയേറ്ററിലെ കഥാപാത്രം തനിക്ക് വെല്ലുവിളിനിറഞ്ഞതാണെന്നും എന്നാല്‍ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ എപ്പോഴും വളരെ ഇഷ്ടമുള്ള ആളാണ് താനെന്നും റിമ കൂട്ടിച്ചേര്‍ത്തു. ഇതിനി മുമ്പ് ചെയ്യാത്തൊരു കാര്യം എന്നത് തന്നെ എപ്പോഴും എക്സൈറ്റ് ചെയ്യിക്കുന്നതാണെന്നും യാത്ര ചെയ്യുകയാണെങ്കില്‍ പോലും പോയ സ്ഥമല്ലാതെ എപ്പോഴും പുതിയ സ്ഥലങ്ങളിലേക്ക് പോകാന് ഇഷ്ടമുള്ള ആളാണ് താനെന്നും റിമ പറഞ്ഞു.

അഞ്ജന ടാക്കീസിന്റെ ബാനറില്‍ സജിന്‍ ബാബു സംവിധാനം ചെയ്ത തിയേറ്റര്‍ ദ് മിത്ത് ഓഫ് റിയാലിറ്റിയുടെ ട്രെയ്ലര്‍ കഴിഞ്ഞ ദിവസമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഒക്ടോബര്‍ 7ന് ഒന്‍പതാമത് യാള്‍ട്ട രാജ്യാന്തര ചലച്ചിത്രമേളയിലെ രാജ്യാന്തര മത്സര വിഭാഗത്തില്‍ ലോക പ്രീമിയറിന് ഒരുങ്ങുന്ന ചിത്രം മത്സര വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട എട്ട് സിനിമകളില്‍ ഒന്നാണ്.

Content highlight: Rima Kallingal says the Malayalam industry is not afraid to try new things with a small budget

We use cookies to give you the best possible experience. Learn more