യഷ് നായകനായെത്തുന്ന ‘ടോക്സിക്’ എന്ന ചിത്രത്തിന്റെ ടീസറിനെ ചൊല്ലിയുള്ള വിവാദങ്ങൾ മലയാള സിനിമയിലെ പഴയൊരു ചർച്ചയെ വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമാക്കിയിരിക്കുകയാണ്.
2017-ലെ ഐ.എഫ്. എഫ്. കെ ഓപ്പൺ ഫോറത്തിൽ വെച്ച് നടി പാർവതി തിരുവോത്ത് സിനിമകളിലെ സ്ത്രീ വിരുദ്ധതയെ കുറിച്ച് സംസാരിച്ചിരുന്നു. സിനിമയുടെ പേര് പറയാതെ നടത്തിയ പരാമർശം സംവിധായിക ഗീതു മോഹൻദാസ് “say it, say it” എന്ന് പറഞ്ഞ് തുറന്ന് പറയാൻ പ്രോത്സാഹിപ്പിച്ചു. തുടർന്ന് പാർവതി കസബ എന്ന സിനിമയിലെ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം ഒരു വനിതാ പോലീസിനോട് കാണിക്കുന്ന അപമാനകരമായ പെരുമാറ്റത്തെ കുറിച്ച് പരാമർശിച്ചു. ഇതോടെ കസബ വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.
കസബ, Photo: YouTube/ Screengrab
ഇപ്പോൾ, അതേ വിഷയത്തിൽ നടി റിമ കല്ലിങ്കൽ മുമ്പ് നടത്തിയ പ്രതികരണങ്ങളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. ‘പൊളിറ്റിക്കൽ കറക്ട്‌നെസ് സിനിമയുടെ രൂപീകരണത്തെ ബാധിക്കുന്നുണ്ടോ’ എന്ന ചോദ്യത്തിന് മറുപടിയായാണ് റിമയുടെ അഭിപ്രായങ്ങൾ ഉയർന്നിരുന്നത്.
സിനിമ വലിയ തോതിൽ ആളുകളെ സ്വാധീനിക്കുന്ന മാധ്യമമാണെന്നും, അതിനാൽ തന്നെ പൊളിറ്റിക്കൽ കറക്ട്‌നെസ് അത്യാവശ്യമായിരുന്നെന്നുമാണ് അഭിമുഖത്തിൽ റിമ വ്യക്തമാക്കിയിരുന്നത്. കസബയിലെ വിവാദ സീനിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുമ്പോൾ, മമ്മൂട്ടി അത് ചെയ്തതല്ല യഥാർത്ഥ പ്രശ്‌നമെന്ന് റിമ പറഞ്ഞിരുന്നു.
‘ഒരു വ്യക്തിയെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നത് തെറ്റാണെന്ന് കലയിലൂടെ നമ്മൾ പറയേണ്ടതല്ലേ? അത്തരം സീനുകൾ കാണിക്കരുത് എന്ന് ഞാൻ പറയുന്നില്ല. പക്ഷേ ഒരിക്കലും അവയെ ഗ്ലോറിഫൈ ചെയ്യരുത്.
ടോക്‌സിക്, Photo: IMDb
കസബയില്‍ വില്ലനാണ് കുത്തിന് പിടിക്കുന്നതെങ്കില്‍ പ്രശ്നമില്ല. പക്ഷേ അത് ഹീറോ ചെയ്യുമ്പോഴാണ് പ്രശ്നം ഉണ്ടാകുന്നത്. അല്ലാതെ മമ്മൂക്ക ചെയ്തത് കൊണ്ടല്ല നമ്മുടെ പ്രശ്നം. ഞങ്ങള്‍ വിമര്‍ശിക്കുന്നത് ഒരു വ്യക്തിയെ അല്ല, സിനിമ പോലുള്ള ശക്തമായ മാധ്യമത്തെക്കുറിച്ചാണ്,’ എന്നായിരുന്നു അഭിമുഖത്തില്‍ റിമ കല്ലിങ്കല്‍ പറഞ്ഞത്.
എന്നാല്‍ റിമയുടെ ഈ നിലപാടിനെ പോലും വേണ്ട അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വലിയൊരു വിഭാഗം പേര്‍ സൈബര്‍ ഇടത്ത് ഇന്നും അവര്‍ക്കെതിരെ വിമര്‍ശനം ചൊരിയുകയാണ്. കേരളത്തിലെ ഫേക്ക് ഫെമിനിസ്റ്റുകളുടെ മുഖംമൂടി അഴിഞ്ഞുവീണ്ടുകൊണ്ടിരിക്കുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് ടോക്‌സിക് ടീസറിന്റെയടക്കം പശ്ചാത്തലത്തില്‍ റിമയ്‌ക്കെതിരെയുള്ള വിമര്‍ശനം ഇന്നും തുടരുന്നത്.
Content Highlight: Rima Kallingal’s words about the movie Kasaba are once again being discussed on social media.