| Monday, 13th October 2025, 2:43 pm

'എന്നെ കാസ്റ്റ് ചെയ്യാതിരിക്കാന്‍ മറ്റെന്തെങ്കിലും കാരണം തരൂ എന്ന് പറയാന്‍ തോന്നി'; കുറച്ചുകാലം കരഞ്ഞു: റിമ കല്ലിങ്കല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയില്ലാത്ത സമയത്ത് താന്‍ വിഷമിച്ചിട്ടുണ്ടെന്ന് നടി റിമ കലിങ്കല്‍. കല്യാണം കഴിയുമ്പോള്‍ ‘വിവാഹിത’ എന്നൊരു ബ്രാന്‍ഡിങ് സംഭവിക്കുന്നുണ്ടെന്നും ഇന്‍ഡസ്ട്രിയിലെ തന്നെ പ്രധാനപ്പെട്ടൊരാളെ വിവാഹം കഴിക്കുമ്പോള്‍ നിങ്ങളൊരു പ്രത്യേക ബോക്‌സിലാണെന്നും റിമ പറഞ്ഞു. മലയാള മനോരമ ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു റിമ.

‘എന്നെ സംബന്ധിച്ചിടത്തോളം സിനിമയില്‍ അഭിനയിക്കുന്നത് ഞാനാണ് തീരുമാനിക്കുന്നത്. ഞാനങ്ങനെയൊരു പാര്‍ട്നറെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. പക്ഷേ പെട്ടെന്ന് സിനിമയില്ലാതാകുന്നു, എനിക്കത് ഷോക്ക് ആയിരുന്നു.

ശരിക്കും വിഷമം ആയി. ഈ ഇന്‍ഡസ്ട്രിലേക്ക് ഞാനൊറ്റയ്ക്ക് വന്നതാണ്. അങ്ങനെ ഞാന്‍ ഇവിടെ വരെയെത്തിട്ട്, എന്നെ കാസ്റ്റ് ചെയ്യാതിരിക്കാന്‍ മറ്റെന്തെങ്കിലും നല്ലൊരു കാരണം തരൂ എന്ന് പറയാന്‍ തോന്നിയിട്ടുണ്ട്. കുറച്ചുകാലം കരഞ്ഞിട്ടുണ്ട്. പിന്നെ കരച്ചില്‍ മതിയാക്കി,’ റിമ പറയുന്നു.

റിമയുടെ ‘നെയ്ത്ത്’ നൃത്തശില്‍പം രാജ്യാന്തര വേദികളില്‍ എത്തിയിരുന്നു. അതിനെ കുറിച്ചും അവര്‍ സംസാരിച്ചു. മാമാങ്കം ഡാന്‍സ് സ്‌കൂള്‍ തുടങ്ങിയിട്ട് 10 വര്‍ഷമായെന്നും പ്രളയത്തില്‍ നശിച്ച ചേന്ദമംഗലത്ത് പോയപ്പോഴാണ് അവിടെയുള്ള നെയ്ത്തുകാരെ അടുത്തറിയുന്നതെന്നും റിമ കല്ലിങ്കല്‍ പറഞ്ഞു.

‘നെയ്ത്ത്’ഇറ്റ്‌ഫോകിന്റെ ഭാഗമായി തൃശൂരില്‍ നെയ്ത്ത് ചെയ്തത് ശരിക്കും ഹൃദയം തൊടുന്ന അനുഭവമായിരുന്നു. അന്നവിടെ ഞങ്ങള്‍ക്ക് 2 വേദി കിട്ടി. അത് കണ്ടവര്‍ വഴിയാണ് നെയ്ത്തിന് രാജ്യാന്തര വേദികള്‍ കിട്ടിയതും. മിലാനിലും മോസ്‌കോയിലും അവതരിപ്പിച്ചു. ഇനി ബഗ്ദാദിലാണ്. 8ന് പുറപ്പെടും. അതുകൊണ്ട് സിനിമ റിലീസ് ചെയ്യുന്ന സമയത്ത് ഇവിടെയുണ്ടാകില്ല,’ റിമ പറഞ്ഞു.

Content highlight: Rima Kalingal says she was worried during the time when she was not in films

We use cookies to give you the best possible experience. Learn more