| Tuesday, 14th May 2019, 5:12 pm

മാതൃ ദിനത്തില്‍ ഈറോം ഷര്‍മിള ജന്മം നല്‍കിയ ഇരട്ടകുട്ടികള്‍; ചിത്രങ്ങള്‍ കാണാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:മാതൃദിനത്തില്‍ ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കി മനുഷ്യാവകാശ പ്രവര്‍ത്തക ഇറോംഷര്‍മിള. ബംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഈറോം ഷര്‍മിള പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്.

നിക്‌സ് ഷാഖി, ഓട്ടം താര എന്നാണ് കുട്ടികള്‍ക്ക് പേരിട്ടിരിക്കുന്നത്. ഒരുമിനിറ്റിന്റെ ഇടവേളയിലാണ് ഇരുവരും പിറന്നത്. ഇറോം ഷര്‍മിള ആരോഗ്യവതിയാണെന്ന് ക്ലൗഡ് നയന്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.

2017ലാണ് ബ്രിട്ടീഷ് പൗരന്‍ ഡെസ്മണ്ട് കുട്ടിനോവിനെ ഇറോം വിവാഹം കഴിച്ചത്. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹം കഴിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more