2025 ഏഷ്യാ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ വിജയം നേടിയ മെന്‍ ഇന്‍ ബ്ലൂ സൂപ്പര്‍ ഫോറിലും ഇടം നേടിയിരിക്കുകയാണ്. സെപ്റ്റംബര്‍ 19ന് ഒമാനുമായാണ് ഇന്ത്യയുടെ അടുത്തമത്സരം. ഷെയ്ഖ് സയിദ് സ്റ്റേഡിയമാണ് വേദി. എന്നാല്‍ പാകിസ്ഥാനെതിരായ ഇന്ത്യയുടെ രണ്ടാം മത്സരം ഏറെ വിവാദമായിരുന്നു.
മത്സര ശേഷം പാകിസ്ഥാന്‍ ഇന്ത്യയുമായി ഹസ്തദാനം ചെയ്യാന്‍ താത്പര്യപ്പെട്ടെങ്കിലും ഇന്ത്യ അതിന് തയ്യാറായിരുന്നില്ല. പഹല്‍ഗാം ആക്രമണത്തില്‍ ഇരകളായ കുടുംബങ്ങളുടെ കൂടെയാണ് തങ്ങളെന്നും വിജയം ഇന്ത്യന്‍ സൈന്യത്തിന് നല്‍കുന്നുവെന്നും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞിരുന്നു.
എന്നാല്‍ മത്സര ശേഷം പാകിസ്ഥാനുമായി ഹസ്തദാനത്തിന് തയ്യാറാകാത്തതില്‍ മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും പരശീലകനുമായ റിക്കി പോണ്ടിങ് ഇന്ത്യയെ വിമര്‍ശിച്ചെന്ന രീതിയില്‍ ചില സോഷ്യല്‍ മീഡിയ പോസ്റ്റ് ഉണ്ടായിരുന്നു.
‘ഈ മത്സരം എന്നും ഓര്‍മിക്കപ്പെടും, ഇന്ത്യയാണ് തോറ്റത്. പാകിസ്ഥാന്‍ ടീം ഷെയ്ക്ക് ഹാന്‍ഡിന് ആഗ്രഹിച്ചു. മാന്യന്മാരുടെ കളിയിലെ ചാമ്പ്യന്മാരാണ് അവര്‍,’ സോഷ്യല്‍ മീഡിയയിലെ പോസ്റ്റ്.
എന്നാല്‍ ഇപ്പോള്‍ തന്റെ പേരില്‍ പ്രചരിക്കുന്ന പ്രസ്താവന സത്യമല്ലെന്ന് പറയുകയാണ് പോണ്ടിങ്.
‘സോഷ്യല്‍ മീഡിയയില്‍ എനിക്ക് നേരെ ആരോപിക്കപ്പെടുന്ന ചില അഭിപ്രായങ്ങള്‍ എനിക്കറിയാം. ആ പ്രസ്താവനകള്‍ ഞാന്‍ നടത്തിയിട്ടില്ലെന്നും ഏഷ്യാ കപ്പിനെക്കുറിച്ച് ഒരു പരസ്യ അഭിപ്രായം ഞാന്‍ എവിടെയും നടത്തിയിട്ടില്ലെന്നും ദയവായി അറിയുക,’ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ എഴുതി.
ഇന്ത്യ-പാക് മത്സരം ആരഭിച്ച് ടോസിങ് മൊമന്റില്‍ പോലും ഇരു രാജ്യങ്ങളുടെ ക്യാപ്റ്റന്‍മാരും ഹസ്തദാനം ചെയ്തില്ലായിരുന്നു. മാത്രമല്ല മത്സരത്തിന് ശേഷവും ഇന്ത്യ ഹസ്തദാനത്തിന് തയ്യാറായയിരുന്നില്ല.
ഇതോടെ പാകിസ്ഥാന്‍ ഹെഡ് കോച്ച് മൈക്ക് ഹെസന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഇന്ത്യയുടെ ഡ്രെസിങ് റൂമിന് മുമ്പില്‍ ഹസ്തദാനത്തിനായി പോയെങ്കിലും ആരും പുറത്തേക്ക് വന്നില്ലെന്നാണ് റിപ്പോര്‍ട്ടുണ്ട്. മാത്രമല്ല ഇതോടെ പാകിസ്ഥാന്‍ ടീം മാനേജര്‍ മാച്ച് റഫറിക്ക് പരാതിയും നല്‍കിയിരുന്നു.
അതേസമയം ദുബായി അന്താരാഷ്ട്ര് സ്റ്റേഡിയത്തില്‍ പാകിസ്ഥാനെതിരെ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ നേടിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ ബൗളിങ്ങിനയക്കുകയായിരുന്നു പാകിസ്ഥാന്‍. തുടര്‍ന്ന് ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് മെന്‍ ഇന്‍ ഗ്രീന്‍ 127 റണ്‍സിലെത്തിയത്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 15.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.
Content Highlight: Ricky Ponting speaks out against post circulating on social media