| Friday, 13th March 2026, 4:07 pm

സഞ്ജുവിന് 10ല്‍ 9.5 മാര്‍ക്ക്! പത്തില്‍ പത്ത് കിട്ടിയ ഒരേയൊരാള്‍ മാത്രം; റിക്കി പോണ്ടിങ്ങിന്റെ മാര്‍ക്ക് ഇങ്ങനെ

ആദർശ് എം.കെ.

ടി-20 ലോകകപ്പിലെ ഏറ്റവും മികച്ച അഞ്ച് താരങ്ങളെ തെരഞ്ഞെടുത്ത് ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിങ്. ലോകകപ്പിലുടനീളം ബാറ്റ് കൊണ്ടും പന്ത് കൊണ്ടും വിസ്മയിപ്പിച്ച വിവിധ ടീമുകളില്‍ നിന്നുള്ള അഞ്ച് താരങ്ങളെയാണ് പോണ്ടിങ് തെരഞ്ഞെടുത്തിരിക്കുന്നത്.

ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ വില്‍ ജാക്‌സിനെയാണ് പോണ്ടിങ് ആദ്യമായി തെരഞ്ഞെടുത്തത്. പെര്‍ഫെക്ട് 10 സ്‌കോര്‍ നല്‍കിയാണ് പോണ്ടിങ് ഈ ലോകകപ്പിലെ ഏറ്റവും മികച്ച പെര്‍ഫോര്‍മറെ തെരഞ്ഞെടുത്തത്.

ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ഒരുപോലെ തിളങ്ങിയ വില്‍ ജാക്‌സ് പല മത്സരത്തിലും ഇംഗ്ലണ്ടിന്റെ വിജയത്തില്‍ നിര്‍ണായകമായിരുന്നു. എട്ട് ഇന്നിങ്‌സില്‍ നിന്നും 56.50 എന്ന മികച്ച ശരാശരിയില്‍ 226 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 13.33 സ്‌ട്രൈക് റേറ്റില്‍ ഒമ്പത് വിക്കറ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.

വില്‍ ജാക്‌സ്

ഇന്ത്യയുടെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച സഞ്ജു സാംസണും ജസ്പ്രീത് ബുംറയ്ക്കും 9.5 റേറ്റിങ്ങാണ് പോണ്ടിങ് നല്‍കിയത്.

ബാറ്റെടുത്ത അഞ്ച് ഇന്നിങ്‌സില്‍ നിന്നുമായി എണ്ണിയാലൊടുങ്ങാത്ത റെക്കോഡുമായാണ് സഞ്ജു ലോകകപ്പ് ക്യാമ്പെയ്ന്‍ അവസാനിപ്പിച്ചത്. 80.25 എന്ന മികച്ച ശരാശരിയിലും 199.37 പ്രഹരശേഷിയിലും 321 റണ്‍സ് താരം അടിച്ചെടുത്തു.

സഞ്ജു സാംസണ്‍

വെസ്റ്റ് ഇന്‍ഡീസിനെതിരായ വിര്‍ച്വല്‍ ക്വാര്‍ട്ടര്‍ ഫൈനലിലും ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിലും കളിയിലെ താരമായ സഞ്ജു ഫൈനലിലും ടീമിന്റെ ടോപ്പ് സ്‌കോററായി. കലാശപ്പോരാട്ടത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് ലഭിച്ചില്ലെങ്കിലും പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം താരം സ്വന്തമാക്കി.

കരിയറിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം ഫൈനലിനായി മാറ്റിവെച്ചാണ് ബുംറ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായത്. കലാശപ്പോരാട്ടത്തില്‍ നാല് ഓവര്‍ പന്തെറിഞ്ഞ് 15 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകളാണ് ബുംറ സ്വന്തമാക്കിയത്. ഫൈനലിലെ താരവും ബുംറ തന്നെയായിരുന്നു.

ലോകകപ്പുമായി ജസ്പ്രീത് ബുംറ. 

ന്യൂസിലാന്‍ഡ് ഓപ്പണര്‍ ടിം സീഫെര്‍ട്ടിനെയും പാക് ഓപ്പണര്‍ സാഹിബ്‌സാദ ഫര്‍ഹാനെയുമാണ് പോണ്ടിങ് ശേഷം തെരഞ്ഞെടുത്തത്.

ടിം സീഫെര്‍ട്ട് | സാഹിബ്‌സാദ ഫര്‍ഹാന്‍

സീഫെര്‍ട്ടിന് 9 പോയിന്റ് നല്‍കിയപ്പോള്‍ 8.5 പോയിന്റാണ്

Content highlight: Ricky Ponting rates top performers in T20 World Cup including Sanju Samson

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more