ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ സെഞ്ച്വറി നേടി മുംബൈ ഓപ്പണര്‍ റിയാന്‍ റിക്കള്‍ട്ടണ്‍. വാംഖഡെയില്‍ നടക്കുന്ന മത്സരത്തില്‍ നേരിട്ട 44ാം പന്തിലാണ് റിയാന്‍ മുംബൈയ്ക്ക് വേണ്ടി സെഞ്ച്വറി നേടുന്നത്. ഇതോടെ ഐ.പി.എല്ലില്‍ തന്റെ കന്നി ശതകം പൂര്‍ത്തിയാക്കാനും പ്രോട്ടിയാസ് താരത്തിന് സാധിച്ചിരിക്കുകയാണ്.
മാത്രമല്ല ഇതോടെ ഒരു കിടിലന്‍ ലിസ്റ്റിലും റിയാന്‍ എന്‍ട്രി ചെയ്തിരിക്കുകയാണ്. ഐ.പി.എല്ലില്‍ സെഞ്ച്വറി നേടുന്ന ആറാമത്തെ സൗത്ത് ആഫ്രിക്കന്‍ താരമാകാനാണ് റിക്കള്‍ട്ടണിന് സാധിച്ചത്. ഇതിഹാസ താരം എ.ബി. ഡി വില്ലിയേഴ്‌സും ക്വിന്റണ്‍ ഡി കോക്കുമാണ് ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരങ്ങള്‍.
(താരം, സെഞ്ച്വറി ന്നെ ക്രമത്തില്‍)
എ.ബി. ഡി വില്ലിയേഴ്‌സ് – 3
ക്വിന്റണ്‍ ഡി കോക് – 3
ഹാഷിം അംല – 2
ഹെന്റിക്ക് ക്ലാസന്‍ – 1
ഡേവിഡ് മില്ലര്‍ – 1
റിയാന്‍ റിക്കള്‍ട്ടണ്‍ – 1*
അതേസമയം മത്സരം പുരോഗമിക്കുമ്പോള്‍ 17 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് മുംബൈ നേടിയത്.
22 പന്തില്‍ 46 റണ്‍സ് നേടിയ വില്‍ ജാക്‌സിനെയും അഞ്ച് പന്തില്‍ അഞ്ച് റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിനെയും 22 റണ്‍സ് നേടിയ നമന്‍ ധിറിനെയുമാണ് മുംബൈയ്ക്ക് നഷ്ടമായത്.
അതേസമയം നിലവില്‍ മുംബൈക്ക് വേണ്ടി ക്രീസിലുള്ളത് 49 പന്തില്‍ 108* റണ്‍സ് നേടിയ റിയാന്‍ റിക്കിള്‍ട്ടണും ഒമ്പത് പന്തില്‍ 21 റണ്‍സ് നേടിയ ഹര്‍ദിക് പാണ്ഡ്യയുമാണ്.
റിയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), വില്‍ ജാക്ക്സ്, നമന്‍ ധിര്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), റോബിന്‍ മിന്‍സ്, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ, എഎം ഗസന്‍ഫര്‍, അശ്വനി കുമാര്‍.
അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹെന്റിച്ച് ക്ലാസന്‍, സലില്‍ അറോറ, നിതീഷ് കുമാര്‍ റെഡ്ഡി, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഹര്‍ഷ് ദുബെ, സാക്കിബ് ഹുസൈന്‍, പ്രഫുല്‍ ഹിംഗെ, ഇഷാന്‍ മലിംഗ.
Content Highlight: Rickleton became the sixth South African to score a century in the IPL