ഇംഗ്ലീഷ് പ്രിമീയര്‍ ലീഗില്‍ ലിവര്‍പൂള്‍ – ടോട്ടന്‍ഹാം ഹോട്സ്പര്‍ മത്സരം സമനിലയില്‍ പിരിഞ്ഞിരുന്നു. ലിവര്‍പൂളിന്റെ തട്ടകമായ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി പോയിന്റുകള്‍ പങ്കുവെക്കുകയായിരുന്നു.
മത്സരത്തിന്റെ ആദ്യ പകുതിയിലെ 18ാം മിനിട്ടില്‍ തന്നെ ഡൊമിനിക് സോബോസ്ലായിലൂടെ ലിവര്‍പൂളാണ് ആദ്യം ലീഡ് നേടിയത്. ഈ ഒറ്റ ഗോളിന്റെ പിന്‍ബലത്തില്‍ അവസാന നിമിഷം വരെ ലീഡ് നേടിയെങ്കിലും ടോട്ടന്‍ഹാമിന്റെ ബ്രസീലിയന്‍ താരം റിച്ചാര്‍ളിസണ്‍ സ്പര്‍സിന് വേണ്ടി 90ാം മിനിട്ടില്‍ സമനില ഗോള്‍ നേടി.
സ്പര്‍സിന്റെ രക്ഷകനായി അവതരിച്ചതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും റിച്ചാര്‍ളിസണിന് സാധിച്ചിരിക്കുകയാണ്. സമനില ഗോളോടെ ഇംഗ്ലീഷ് പ്രിമീയര്‍ ലീഗില്‍ 100+ ഗോള്‍ പങ്കാളിത്തമെന്ന നാഴികക്കല്ല് സ്വന്തമാക്കാനാണ് റിച്ചാര്‍ളിസണിന് സാധിച്ചത്.
ഇംഗ്ലീഷ് പ്രിമീയര്‍ ലീഗില്‍ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ബ്രസീലിയന്‍ താരമാണ് റിച്ചാര്‍ലിസണ്‍. പ്രിമീയര്‍ ലീഗില്‍ 132 ഗോള്‍ കോണ്‍ഡ്രിബ്യൂഷന്‍ സ്വന്തമാക്കിയ റോബര്‍ട്ടോ ഫിര്‍മീഞ്ഞോയാണ് ഒന്നാമന്‍. ഗബ്രിയേല്‍ ജീസസ് ആണ് രണ്ടാമന്‍. 118 ഗോള്‍ പങ്കാളിത്തമാണ് താരത്തിന്റെ പേരിലുള്ളത്.
അതേസമയം പ്രീമിയര്‍ ലീഗില്‍ 30 മത്സരങ്ങളില്‍ നിന്ന് 14 വിജയവും ഏഴ് സമനിലയും ഒമ്പത് തോല്‍വിയും ഉള്‍പ്പെടെ 49 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ലിവര്‍പൂള്‍. ഒന്നാം സ്താനത്ത് 70 പോയിന്റുമായി ആഴ്‌സണലാണുള്ളത്. മാര്‍ച്ച് 19ന് ഗലാട്ടസറായിയുമായാണ് ലിവര്‍പൂളിന്റെ അടുത്ത മത്സരം.
Content Highlight: Richarlison In Great Record Achievement In English Premier League